കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് ആരംഭിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പവന്‍ ഉപാധ്യായ്, ആദിത്യ ജോഷി, അലികനാന്ദ സിങ് എന്നിവര്‍ മത്സരിക്കുന്നു

ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം

കോടഞ്ചേരി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി. വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം എക്സ്ട്രാ സ്വാലം അമേച്വർ മത്സരത്തിൽ രാജസ്ഥാനിൽനിന്നുള്ള ആദിത്യ ജോഷി ഒന്നാം സ്ഥാനവും മധ്യപ്രദേശിൽനിന്നുള്ള ദ്രുവരാജ് ദുൽപുരിയ രണ്ടാം സ്ഥാനവും കേരളത്തിൽനിന്നുള്ള ആദം മാത്യു സിബി മൂന്നാം സ്ഥാനവും നേടി.

വനിത വിഭാഗത്തിൽ ഗംഗാ തിവാരി (മധ്യപ്രദേശ്) ഒന്നാം സ്ഥാനവും ബബിത ഗോസാമി (ഉത്തരാഖണ്ഡ്) രണ്ടാം സ്ഥാനവും കരിഷ്മ ധിവാൻ (മധ്യപ്രദേശ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുലിക്കയത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. അടുത്ത വർഷം മുതൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കുമെന്നും മലബാർ മേഖലയിലെ പ്രധാന ആഘോഷമായി മലബാർ റിവർ ഫെസ്റ്റിവലിനെ മാറ്റുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ആളുകളെ ആകർഷിക്കുന്നു എന്നതാണ് കയാക്കിങ്ങിന്റെ പ്രത്യേകത. ചടങ്ങിൽ സെൻറ് ജോർജ് ഹാൻഡ്ബാൾ അക്കാദമിയുടെ ജഴ്‌സി മന്ത്രി പ്രകാശനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - 9th Malabar River Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.