ലൈഗറുമായി വടംവലി, കരടിക്ക്​ തീറ്റകൊടുക്കൽ, പെരുമ്പാമ്പിനെ കഴുത്തിലണിയൽ; യുവി കുറച്ച്​ തിരക്കിലാണ്​

ആരാധകരുടെ പ്രിയ ക്രിക്കറ്റ്​ താരമായ യുവരാജ്​ സിങ്​ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്​. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്​റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ വൈറലായി​. വീഡിയോയിൽ യുവരാജും സുഹൃത്തുക്കളും ദുബായിലെ ഫെയിം പാർക്കിൽ മൃഗങ്ങളോടൊപ്പം ഉല്ലസിക്കുന്നതായാണ്​ കാണുന്നത്​. പാർക്കിലെ ലൈഗറുമായി വടംവലി നടത്തുന്നുമുണ്ട്​ ഇവർ.


ആൺസിംഹവും പെൺ കടുവയും ചേരു​േമ്പാഴുള്ള ഹൈബ്രിഡ് ​ജീവിയാണ്​ ലൈഗർ. ​ഒരു വശത്തുനിന്ന്​ യുവരാജും സുഹൃത്തുക്കളും കയർ പിടിച്ചുവലിക്കു​േമ്പാൾ ലൈഗറാക​െട്ട വടം കടിച്ചുവലിക്കുകയാണ്​. കരടിക്കും ജിറാഫിനും​ തീറ്റകൊടുക്കൽ, പെരുമ്പാമ്പിനെ കഴുത്തിലണിയൽ തുടങ്ങിയ പരിപാടികളും ഇവർ ചെയ്യുന്നുണ്ട്​. 'ടൈഗർ വേഴ്​സസ്​ ലൈഗർ' എന്ന കുറിപ്പോടെയാണ്​ യുവരാജ്​ വീഡിയോ പങ്കുവച്ചിരിക്കുന്നത്​.


'ഫെയിം പാർക്ക് എല്ലാ മൃഗങ്ങളെയും നന്നായി പരിപാലിക്കുകയും സുരക്ഷിതമായ അന്തരീക്ഷത്തിൽ സന്ദർശകർക്ക്​ കാണാൻ അവസരം നൽകുകയും ചെയ്യുന്നു. മൃഗങ്ങളെ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ നന്നായി പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. ഈ വീഡിയോ നിർമ്മിക്കുമ്പോൾ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല'-യുവി കുറിച്ചു. വീഡിയോ ആയിരക്കണക്കിനുപേരാണ്​ ഷെയർ ചെയ്​തത്​.

Tags:    
News Summary - Yuvraj Singh Takes On A 'Liger' In Tug Of War, Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.