ചുംബിക്കാൻ ശ്രമിച്ച യുവതിയെ തിരിച്ച് കടിച്ച് പാമ്പ്; ഞെട്ടിക്കുന്ന വിഡിയോ
ചുംബിക്കാൻ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന പാമ്പിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ട്വിറ്ററിലാണ് വിഡിയോ പ്രചരിച്ചത്. മലമ്പാമ്പിനെ ആണ് യുവതി ചുംബിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി പാമ്പ് തിരിച്ച് ആക്രമിക്കുകയായിരുന്നു.
ഒരു യുവാവിന്‍റെ കയ്യില്‍ ഇരുന്ന പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയില്‍ നിന്നാണ് വിഡിയോയുടെ തുടക്കം. ഞൊടിയിടയില്‍ തന്നെ പാമ്പ് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും പാമ്പ് പിടിവിടാതെ കിടക്കുന്നതാണ് വിഡിയോയില്‍ അവസാനം കാണുന്നത്.
ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിനുപേരാണ് കണ്ടത്. 'പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 8.2 മില്യണ്‍ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. യുവതിക്ക് എന്തു സംഭവിച്ചു എന്നാണ് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നത്. പഴയ വിഡിയോ ആരോ പുതുതായി അപ്ഡേറ്റ് ചെയ്തതാണെന്നും സൂചനയുണ്ട്.
Kissing a snake 🐍 pic.twitter.com/6yboCzFZ9w
— CCTV IDIOTS (@cctvidiots) May 31, 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.