ഒമാൻ തീരത്ത് പിങ്ക് ഡോൾഫിനുകൾ; വൈറൽ ദൃശ്യങ്ങൾക്കു പിന്നിലെ കൗതുകം

മസ്കത്ത് : സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മസ്കത്തിലെ ഖന്തബ് ബീച്ചിലെ പിങ്ക് ഡോൾഫിനുകൾ. തീരത്തോട് ചേർന്ന കടലിൽ നീന്തുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അപൂർവ കാഴ്ച ശ്രദ്ധ നേടിയത്.

ഒമാൻ ഉൾക്കടലിലെ ഖന്തബ് തീരത്താണ് പിങ്ക് ഡോൾഫിനുകളെ കണ്ടത്. സാധാരണ ഡോൾഫിനുകളിൽ കാണുന്ന ചാരനിറത്തിൽനിന്ന് വ്യത്യസ്തമായ പിങ്ക് നിറമാണ് ഇവയെ ശ്രദ്ധേയമാക്കിയത്. കടലിൽ നീന്തുന്നതിനിടെ ഇടയ്ക്കിടെ വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവരുന്ന ഡോൾഫിനുകളെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ കാണാം. എന്നാൽ ഈ ഡോൾഫിനുകൾ ഏത് വിഭാഗത്തിൽ പെട്ടവയാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. നിറത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇവയുടെ ഇനം തിരിച്ചറിയാനാകില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

ചില ഡോൾഫിനുകൾക്ക് സ്വാഭാവികമായി പിങ്ക് നിറമുണ്ടാകാറുണ്ട്. തെക്കേ അമേരിക്കയിലെ ശുദ്ധജല നദികളിൽ കാണപ്പെടുന്ന ആമസോൺ നദി ഡോൾഫിൻ അഥവാ ബോട്ടോ ഇതിന് ഉദാഹരണമാണ്. എന്നാൽ ഇവ വളരെ അപൂർവമായാണ് കാണപ്പെടുന്നത്. ഇവയുടെ തൊലിയുടെ നിറം പ്രായം, രക്തചംക്രമണം, ശരീരത്തിന്റെ പ്രവർത്തനനില, മുറിവുകൾ എന്നിവയനുസരിച്ച് വ്യത്യാസപ്പെടാം.

ഡോൾഫിനുകൾ ഉൾപ്പെടെ വിവിധ സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് ഒമാൻ ഉൾക്കടൽ. ഖന്തബ് തീരത്ത് കണ്ട പിങ്ക് ഡോൾഫിനുകളുടെ ഇനം സ്ഥിരീകരിക്കാത്തതിനാൽ അവയുടെ നിറത്തിന്റെ കാരണവും വ്യക്തമല്ല. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അപൂർവ സമുദ്രക്കാഴ്ചയെക്കുറിച്ച് കൗതുകം വർധിച്ചിരിക്കുകയാണ്.

Tags:    
News Summary - Pink Dolphins Spotted Off Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.