വെള്ളത്തിനുമീതെ നടന്നുല്ലസിച്ച് ഇണപ്പ‍ക്ഷികൾ; കൗതുകമേറി ശാസ്ത്രലോകം

ശാസ്ത്രലോകം ഒന്ന് ഞെട്ടി. വെള്ളത്തിനുമീതെ നൃത്തം ചെയ്യുമ്പോലുള്ള ഈ ഇണപ്പ‍ക്ഷികളുടെ നടത്തം കണ്ട്. മുങ്ങാങ്കോഴി ഇനത്തിൽ പെട്ട വെസ്റ്റേൺ ഗ്രീബുകളുടെ ഈ കാഴ്ചവിരുന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

ഗുരുത്വാകർഷണം മറികടന്ന് ഏഴു സെക്കന്‍റിലായി 20 മീറ്ററുകളോളമാണ് പക്ഷികൾ വെള്ളത്തിനുമീതെ നടന്നത്.



അതിവേഗത്തിൽ, സെക്കന്‍റിൽ 20 അടികൾ വെച്ചായിരുന്നു നടത്തം. ഇവയുടെ പരന്ന കാൽപ്പാദങ്ങളും വെള്ളത്തിന് മുകളിൽ നടക്കാൻ സഹായിക്കുന്നു. ഇതോടെ പക്ഷികളുടെ ശരീരഭാരത്തിന്‍റെ 55 ശതമാനം പോലും വെള്ളത്തിന് താങ്ങേണ്ടിവരാഞ്ഞതാണ് ഇവ വെള്ളത്തിനുമീതെ നടക്കുവാൻ കാരണമായതെന്ന് വീഡിയോ പഠനവിധേയമാക്കിയ പോട്ട്ലന്‍റ് യൂനിവേഴ്സിറ്റി അധ്യാപികയും പരിണാമ ജീവശാസ്ത്രജ്ഞയുമായ ഗ്ലെന്ന ക്ലിഫ്റ്റണും സംഘവും പറഞ്ഞു.

 

Tags:    
News Summary - Viral video: Physics-defying western grebe pair walks on water - here's how the birds do it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.