Posted On
date_range Updated On
date_range 'ഒന്ന് മാറിയിരി എന്‍റെ ആമേ': വൈറലായി ആമയുടെയും സിംഹത്തിന്റെയും വീഡിയോ
കാട്ടിലെ രാജാവിനെ ശല്യപ്പെടുത്തുന്ന കുഞ്ഞൻ ആമയുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫൈനസ്റ്റ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് കൗതുകകരമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
കാട്ടിലെ നദിയിൽ നിന്നും വെള്ളം കുടിക്കുന്നതിനിടെയാണ് സിംഹത്തിന്‍റെ അരികിലേക്ക് ആമയെത്തുന്നത്. ഇതോടെ സിംഹം എഴുന്നേറ്റ് കുറച്ചകലെ നീങ്ങിയിരുന്ന് വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വിരുതൻ ആമ വീണ്ടം സിംഹത്തിനടുത്തെത്തുകയും താടിരോമത്തിൽ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവിടെ നിന്ന് വീണ്ടും മാറിയിരിക്കുന്ന സിംഹത്തെ ആമ വിടാതെ പിന്തുടരുന്നുണ്ട്.
ആമ സിംഹത്തെ ഭീഷണിപ്പെടുത്തുന്ന കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഏതായാലും രസകരമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.