ഈ പാമ്പ്​ രണ്ടു വായിലൂടെയും ഭക്ഷണം അകത്താക്കും -വൈറൽ വിഡിയോ

ണ്ടു തലയുള്ള പാമ്പ്​ അപൂർവമാണ്​, എന്നാൽ ഒരേസമയം രണ്ടു വായകളിലൂടെ ഭക്ഷണം അകത്താക്കുന്നതോ? പ്രമുഖ യുട്യൂബർ ബ്രയാൻ ബാർസിക്​ പങ്കുവെച്ച ഒരു വിഡിയോയാണ്​ ഇപ്പോൾ ​സമൂഹമാധ്യമങ്ങളിൽ വൈറൽ.

രണ്ടു തലയുള്ള പാമ്പി​േന്‍റതാണ്​ വിഡിയോ. പാമ്പിന്‍റെ രണ്ടു വായിലൂടെയും ഓരോ എലികളെ വീതം ഈ പാമ്പ്​ അകത്താക്കുകയാണ്​. രണ്ട്​ എലികളെയും പാമ്പ്​ വിഴുങ്ങുന്നതിന്‍റെയാണ്​ ദൃശ്യങ്ങൾ.

ലക്ഷകണക്കിന്​ പേരാണ്​ വിഡിയോ പങ്കുവെച്ച്​ മണിക്കൂറുകൾക്കകം കണ്ടത്​. രണ്ട്​ വായിലൂടെയും ഭക്ഷണം കഴിക്കുന്നത്​ എങ്ങനെയാണെന്ന്​ അത്​ഭുപ്പെടുകയാണ്​ ചിലർ.

അപൂർവങ്ങളിൽ അപൂർവമാണ്​ രണ്ടു തലയുള്ള പാമ്പുകൾ. കഴിഞ്ഞവർഷം ഒഡീഷയിൽ രണ്ടു തലയുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു. ആ പാമ്പിനും സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ടു തലകളാണ്​ ഉണ്ടായിരുന്നത്​.

ബൈസിഫലി എന്നാണ്​ രണ്ടു തലയുള്ള അവസ്​ഥയെ വിളിക്കുന്നത്​. ഫ്ലോറിഡ ഫിഷ്​ ആൻഡ്​ കൺസർവേഷൻ കമീഷന്‍റെ അഭിപ്രായപ്രകാരം ​​ഭ്രൂണാവസ്​ഥയിലാകു​േമ്പാൾ ഇരട്ടകൾക്ക്​ വേർപ്പെടാൻ കഴിയാതെ വരു​േമ്പാഴാണ്​ രണ്ടു തലകളും ഒരു ഉടലുമുള്ളവ ജനിക്കുന്നത്​.

സാധാരണയായി ഇവക്ക്​ അതിജീവിക്കാൻ സാധിക്കാറില്ലെന്നും വിദഗ്​ധർ പറയുന്നു. ശത്രുക്കൾ വേട്ടയാടാനെത്തു​േമ്പാൾ രണ്ടു തലച്ചോറുകളും രണ്ടു തീരുമാനങ്ങളെടു​ക്കു​േമ്പാഴേക്കും ഇവ വേട്ടയാടപ്പെട്ടിരിക്കുമെന്നും അവർ പറയുന്നു.

Tags:    
News Summary - Two-Headed Snake Swallows Two Mice Simultaneously viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.