പല്ലുകൾ വൃത്തിയാക്കാൻ ചെമ്മീൻ; വൈറലായി വീഡിയോ

പല്ല് വൃത്തിയാക്കാൻ സാധാരണ ഗതിയിൽ ദന്ത ഡോക്ടറെയാണ് നമ്മൾ സമീപിക്കുക അല്ലേ.. എന്നാൽ ഈ വൈറൽ വീഡിയോയിൽ പല്ല് വൃത്തിയാക്കുന്നത് ഡോക്ടറല്ല. ചെമ്മീനാണ്. സ്കൂബ ഡൈവറായ (മുങ്ങൽ വിദഗ്ധൻ) യുവാവിന്‍റെ പല്ലുകലാണ് ചെമ്മീൻ വൃത്തിയാക്കുന്നത്. കുഞ്ഞ് ചെമ്മീന്‍റെ ജോലി കഴിയുന്നതു വരെ ക്ഷമയോടെ സഹകരിക്കുന്ന മുങ്ങൽ വിദഗ്ധനും ചേരുന്നതോടെ വീഡിയോ കാഴ്ച്ചക്കാർക്ക് രസകരമായ അനുഭവമാകുകയാണ്.

അമേസിങ് നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വെള്ളത്തിനടിയിലൂടെ നീങ്ങുന്ന സ്കൂബ ഡൈവർ വാ തുറക്കുന്നതോടെയാണ് ചെമ്മീൻ അടുത്തെത്തി പല്ലുകൾ വൃത്തിയാക്കുന്നത്. തന്‍റെ ചെറിയ കൊമ്പുകൾ ഉപയോഗിച്ച് വളരെ സൂക്ഷമതയോടെയാണ് കക്ഷി ജോലി ചെയ്യുന്നത്. 

ഏതായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായിരിക്കുകയാണ്. ചെമ്മീൻ പല്ല് വൃത്തിയാക്കുക തന്നെയാണോ എന്നാണ് ചിലരുടെ സംശയം. സഹജീവികളുടെ പല്ലിൽ അവശേഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷിക്കുന്നവരാണ് ഈ പ്രത്യേക വിഭാഗം ചെമ്മീനുകളെന്നും ഈ പ്രക്രിയയിലൂടെ ഇവർ സഹജീവികളുടെ പല്ലുകൾ വൃത്തിയാക്കുമെന്നും കാഴ്ച്ചക്കാരിൽ ഒരാൾ പറഞ്ഞു. ചിലർക്ക് വീഡിയോ അരോചകമായി തോന്നിയപ്പോൾ മറ്റ് ചിലർക്ക് കൗതുകം നിറഞ്ഞതായിരുന്നു കാഴ്ച. പല്ല് വൃത്തിയാക്കാൻ ചെമ്മീൻ വേണ്ട ബ്രഷ് മതിയെന്നും ചിലർ അഭിപ്രായപ്പെട്ടു, 




Tags:    
News Summary - shrimp cleans teeth of scuba diver- video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.