Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറിയത് തുണിക്കടയിലേക്ക്; വൈറൽ വിഡിയോ
ഹൈദരാബാദ്: തെലങ്കാനയിൽ നിയന്ത്രണം വിട്ട ബൈക്ക് തുണിക്കടയിലേക്ക് പാഞ്ഞുകയറുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. ഖമ്മം ജില്ലയിലെ രാവിേചട്ടു ബസാറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തുണിക്കടയിലെ ജീവനക്കാരിയും മറ്റു മൂന്നുപേരും ഇരിക്കുന്നത് വിഡിയോയിൽ കാണാം. പെട്ടന്ന് നിയന്ത്രണം വിട്ട ബൈക്ക് കടയിേലക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനമോടിച്ചിരുന്നയാൾ കൗണ്ടറിലേക്ക് തെറിച്ചുവീണു. കടയിലുണ്ടായിരുന്ന മൂന്നുപേരും ഉടൻ തന്നെ അവിടെനിന്ന് മാറുന്നതും വിഡിയോയിൽ കാണാം. വാഹനമോടിച്ചിരുന്നയാൾ പിന്നീട് എഴുന്നേറ്റുവരുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിന് ശേഷം പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് വാഹനമോടിച്ചിരുന്നയാൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.