ട്രക്കിന് മുന്നിൽ വീണ മോട്ടോർ ബൈക്ക് യാത്രികന്‍, പിന്നീട് സംഭവിച്ചത് - വൈറലായി വിഡിയോ

മലേഷ്യയിൽ നിന്ന് ചിത്രീകരിച്ച ഒരു വിഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. കണ്ണുകളെ പോലും വിശ്വസിക്കാന്‍ കഴിയാത്ത രീതിയിൽ ഒരു മോട്ടോർ ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുന്നതും എതിരെ വന്ന ട്രക്കിന് മുന്നിൽ നിന്ന് സമയോചിതമായി രക്ഷപ്പെടുന്നതുമാണ് വിഡിയോയിൽ കാണിക്കുന്നത്. അപകടം നേരിൽ കണ്ട മറ്റൊരു കാർ യാത്രികനാണ് അയാളുടെ വാഹനത്തിലുള്ള ഡാഷ്‌ക്യാം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കോരിച്ചൊരിയുന്ന മഴയത്ത് മോട്ടോർ ബൈക്ക് യാത്രികൻ റോഡിലേക്ക് ബാലൻസ് നഷ്ടപ്പെട്ട് വീഴുന്നതാണ് ആരംഭത്തിൽ കാണുന്നത്. തുടർന്ന് മുന്നിലേക്ക് വരുന്ന ട്രക്കിൽ നിന്ന് സമയോചിതമായി ബൈക്ക് യാത്രികൻ ഓടി രക്ഷപ്പെടുന്നു. ട്രക്ക് ഡ്രൈവർ ഉടനെ ബ്രേക്ക് ചവിട്ടി വാഹനം നിർത്തുന്നുണ്ട്. പരിക്കേൽക്കാതെ മോട്ടോർ ബൈക്ക് യാത്രികൻ എഴുന്നേറ്റ് നടക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ ശ്വാസം അടക്കിപിടിച്ചല്ലാതെ ആർക്കും കണ്ടുതീർക്കാനാവില്ല. ജനുവരി 24 ന് നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിഡിയോ പങ്കുവെച്ചയാൾ പറഞ്ഞു.

ഫേസ്ബുക്കിൽ വൈറലായ വിഡിയോ ഇതുവരെ 96,000-ത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. ബൈക്ക് യാത്രികന്‍റെ സമയോചിതമായ പ്രവർത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്.


Full View


Tags:    
News Summary - Motorcyclist Crashes In Front Of Approaching Truck.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.