Posted On
date_range Updated On
date_range നായ്കുട്ടിക്കൊപ്പം കളിക്കുന്ന കുട്ടിക്കുറുമ്പന്‍റെ വീഡിയോ വൈറൽ
കുഞ്ഞുങ്ങൾ അരുമയായ വളർത്തുമൃഗങ്ങളോടൊപ്പം കളിക്കുന്നത് രസമുള്ള കാഴ്ചയാണ്. അത്തരമൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിരവധി പേർ പങ്കുവെക്കുന്നത്.
സ്ലൈഡിൽ വളർത്തു നായ്ക്കൊപ്പം കളിക്കുന്ന കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. തന്നോടൊപ്പം കളിക്കുന്ന നായയെ സ്ലൈഡിന്‍റെ സ്റ്റെപ്പുകൾ കയറാൻ സഹായിക്കുകയാണ് കുട്ടിക്കുറുമ്പൻ.
സെപ്പുകളിൽ പ്രയാസപ്പെടുന്ന നായയെ പിറകിൽ നിന്ന് തള്ളി സഹായിക്കുകയാണ് കുഞ്ഞ്. 12 സെക്കൻഡ് മാത്രമുള്ള ദൃശ്യം നിരവധി പേരാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും മികച്ച കൂട്ടുകാരാണ് ഇവർ, സുന്ദരമായ കാഴ്ച എന്നിങ്ങനെയെല്ലാമാണ് ആളുകൾ വീഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.