വാനിനുമുകളിലേക്ക് ചാടി പുള്ളിപ്പുലി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ

ദിസ്പൂർ: അസമിൽ പുള്ളിപ്പുലിയുടെ അക്രമണത്തിൽ 15 പേർക്ക് പരിക്ക്. ജോർഹട്ട് ജില്ലയിലെ ചെനിജനിൽ റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സംഭവം. പരിക്കേറ്റവരിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുള്ളുവേലി ചാടികടക്കുന്ന പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്നതും യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും വീടിനുപുറത്തിറങ്ങരുതെന്നും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Leopard Leaps Over Fence, Attacks van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.