'കാറ് വാങ്ങാൻ ഫണ്ട് അനുവദിക്കണം'; പഞ്ചായത്തിലേക്ക് കത്തെഴുതി രണ്ടാംക്ലാസുകാരൻ, ആവശ്യം പരിഗണിച്ച് മെമ്പർ

കൊല്ലം: 'ബഹുമാനപ്പെട്ട വാർഡ് മെമ്പർ അറിയുന്നതിന്, 350 രൂപ വിലയുള്ള ചുവന്ന നിറമുള്ള കാർ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കണം' -വാർഡ് മെമ്പർക്ക് രണ്ടാംക്ലാസുകാരൻ കത്തെഴുതിയതാണിത്. കാർ ഏത് കടയിൽ കിട്ടുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ പിന്നെ ആവശ്യം അംഗീകരിക്കാമെന്നായി മെമ്പർ. അടുത്ത ദിവസം തന്നെ ചുവന്ന കാറുമായി രണ്ടാംക്ലാസുകാരന്‍റെ അടുത്തെത്തി. കാറിനായുള്ള കുട്ടിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

കൊല്ലം കോട്ടുക്കൽ ഗവ. എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ബി.എസ്. ശബരിനാഥാണ് ഇട്ടിവ പഞ്ചായത്തിലെ തോട്ടംമുക്ക് വാർഡ് മെമ്പർ ബി. ബൈജുവിന് കാറിന് ഫണ്ടാവശ്യപ്പെട്ട് കത്തെഴുതിയത്. കത്ത് ഇങ്ങനെ -

'ബഹുമാനപ്പെട്ട വാർഡ് മെമ്പർ അറിയുന്നതിന് ശബരി എഴുതുന്നത്. എനിക്ക് സ്റ്റിയറിങ് ഉള്ള 350 രൂപ വിലയുള്ള കാർ വാങ്ങാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്ന് പറയുന്നു. സാധനം മധു മാമന്‍റെ കടയിലുണ്ട്. കളർ ചോപ്പ് മതി. എന്ന്, ശബരി'




 

കത്ത് കിട്ടിയ ഉടൻ തന്നെ മെമ്പർ ബി. ബൈജു ആവശ്യം അംഗീകരിക്കുകയും അതിനുള്ള 'ഫണ്ട്' പാസ്സാക്കുകയുമായിരുന്നു. ശബരിയുടെ കത്തും കാറും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചത്. ഏത് ആവശ്യത്തിനും മെമ്പർമാരോടാണല്ലോ പറയാറ്, അങ്ങനെയാവാം മെമ്പറോട് കാറിന് ചോദിക്കാൻ കുട്ടിക്ക് തോന്നിയതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. 

Full View


Tags:    
News Summary - Funds should be allocated to buy a car; A second class student letter to the panchayat member goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.