കണ്ണുകളെ തോൽപിക്കും വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് റോബോട്ട്; കൗതുക കാഴ്ച VIDEO

ടോക്യോ: ഒരു മിനിറ്റിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോഡിട്ടവരെ നാം പണ്ട് കണ്ടിട്ടുണ്ട്. വെറും 10 സെക്കൻഡിനുള്ളിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന ലോക ചാമ്പ്യൻമാരെയും നാം കണ്ടിരുന്നു. പിന്നീട് മിന്നൽ വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന റോബോട്ടുകളുടെ ദൃശ്യങ്ങൾ കണ്ട് നാം അമ്പരന്നു. ഇപ്പോൾ, നിർമിത ബുദ്ധിയുടെ മത്സര കാലത്ത് റോബോട്ടുകൾക്കിടയിലും റൂബിക്സ് ക്യൂബ് സോൾവ് ചെയ്തതിൽ പുതിയ റെക്കോഡ് പിറന്നിരിക്കുകയാണ്.

മിത്സുബിഷി ഇലക്ട്രിക് കോർപറേഷന്‍റെ കോംപോണെന്‍റ് മാനുഫാക്ച്വറിങ് ഡിസൈൻ സെന്‍ററിലെ റോബോട്ടാണ് കണ്ണുകളെ തോൽപിക്കും വേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്തത്. ഒരു സെക്കൻഡ് പോലും സമയമെടുക്കാതെയാണ് ഈ റോബോട്ട് പണി തീർത്തത്. അതായത് വെറും 0.305 സെക്കൻഡിൽ...!

മേയ് 21ന് ടോക്യോയിലാണ് ഗിന്നസ് വേൾഡ് റെക്കോഡിലേക്കുള്ള പ്രകടനം നടന്നത്. അമ്പരപ്പിക്കുന്ന പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. വീഡിയോ വൈറലായിട്ടുണ്ട്. 

Full View


Tags:    
News Summary - Fastest time for a robot to solve rotating puzzle cube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.