'ഖത്തറിലെ ഹോട്ടൽ റിസപ്ഷനിൽ ചെന്നപ്പോൾ ഒരു ചോദ്യം, കാൻ യു ഡു എ മാജിക്?'; മെന്റലിസം പരീക്ഷിച്ച് ഞെട്ടിച്ച് ഗോപിനാഥ് മുതുകാട് -VIDEO

ത്തർ സന്ദർശനത്തിലായിരുന്നു മജീഷ്യൻ ഗോപിനാഥ് മുതുകാട്. സന്ദർശനത്തിന്‍റെ വിശേഷങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായതും യാത്ര മുടങ്ങിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഖത്തറിലെ ഹോട്ടൽ റിസപ്ഷനിൽ മാജിക് കാട്ടി ജീവനക്കാരെ വിസ്മയിപ്പിച്ചതിന്‍റെ വിശേഷമാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്. മജീഷ്യനാണെന്ന് അറിഞ്ഞപ്പോൾ ഒരു മാജിക് കാട്ടാമോയെന്ന് ഹോട്ടൽ റിസപ്ഷനിലെ ജീവനക്കാർ ചോദിക്കുകയായിരുന്നു. ഒരു മെന്റലിസം ആക്ട് ഒന്ന് പരീക്ഷിച്ചു. ആഫ്രിക്കക്കാരന്റെ ആഹ്ലാദം കണ്ട് ഞാനാണ് ഞെട്ടിയത് -വിഡിയോ പങ്കുവെച്ച് ഗോപിനാഥ് മുതുകാട് പറഞ്ഞു. 

Full View


Tags:    
News Summary - Can you do magic? Gopinath Muthukad viral video of mentalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.