മോദിയുടെ പ്രിയപ്പെട്ട 'കിച്ടി'യുണ്ടാക്കി ആസ്ട്രേലിയൻ പ്രധാനമന്ത്രി

കാൻബറ: ഇന്ത്യയുമായി അടുത്തിടെ വ്യാപാര കരാർ ഒപ്പുവെച്ചത് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആഘോഷിച്ചത് എങ്ങിനെ​യെന്നറിയുമോ? ഗുജറാത്തികളുടെ പ്രിയപ്പെട്ട കറിയായ 'കിച്ടി' ഉണ്ടാക്കിയാണ് സ്കോട്ട് മോറിസൺ ഇന്ത്യയുമായുള്ള ബന്ധം ആഘോഷിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അതിന്റെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു.

'ഇന്ത്യയുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടത് ആഘോഷിക്കാൻ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ന​രേന്ദ്ര മോദിയുടെ ഗുജറാത്തിൽ നിന്നുള്ള കറികളാണ് ഞാൻ ഇന്ന് രാ​ത്രിയിലേക്ക് ഉണ്ടാക്കിയത്. അതിൽ മോദിക്ക് ഏറെ പ്രിയപ്പെട്ട കിച്ടിയുമുണ്ട്' -മോറിസൺ അടിക്കുറിപ്പായി കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത ഓൺ​ലൈൻ മീറ്റിലാണ് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിൽ വ്യാപാര കരാറിൽ ഒപ്പുവെച്ചത്. സാമ്പത്തികരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, ലതർ ഉൽപന്നങ്ങൾ, ഫർണിച്ചർ, ആഭരണങ്ങൾ, യന്ത്രങ്ങൾ എന്നിവക്ക് ആസ്‌ട്രേലിയയിൽ ഡ്യൂട്ടി ഒഴിവാക്കിക്കൊണ്ടുള്ള കരാറിൽ ആണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.  

Tags:    
News Summary - Australia PM Scott Morrison cooks Khichdi to celebrate new trade agreement with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.