'മ്യാവു'വിന്‍റെ ആദ്യ ടീസർ റിലീസായ ദിവസം ഇബ്രാഹിം പോയി.... -വേദന നിറഞ്ഞ കുറിപ്പുമായി ലാൽ ജോസ്

സംവിധായകൻ ലാൽ ജോസിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മ്യാവു. സൗബിൻ ഷാഹിറും മംത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഗൾഫിലാണ് ഒരുക്കിയത്. ചിത്രീകരണത്തിന് ലൊക്കേഷൻ തേടി റാസൽ ഖൈമയിൽ എത്തിയപ്പോൾ പരിചയപ്പെട്ട യുവാവിനെക്കുറിച്ചും അദ്ദേഹവുമായുണ്ടായ സൗഹൃദത്തെക്കുറിച്ചും ദിവസങ്ങൾക്ക് മുമ്പ് ഇബ്രാഹിം നമ്രീദ് എന്ന ആ യുവാവ് മരണത്തിന് കീഴടങ്ങിയതിനെക്കുറിച്ചും വിവരിച്ചിരിക്കുകയാണ് ലാൽ ജോസ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ.

മ്യാവുവിന് ലൊക്കേഷൻ തേടി റാസെൽ ഖൈമയിൽ അലയുമ്പോൾ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാൾ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്‍റെ വണ്ടിയായത്. അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി -ലാൽ ജോസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും തമ്മിൽ എന്ത് ?
പരിചയപ്പെട്ടു മാസങ്ങൾക്കുള്ളിൽ മറുലോകത്തേക്ക് മാഞ്ഞു പോയൊരാൾ നമ്മളിൽ എത്ര ബാക്കി വക്കും ?
പല ദീർഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാൾ കൂടുതൽ ഓർമ്മകൾ !

മ്യാവു വിന് ലൊക്കേഷൻ തേടി റാസെൽ ഖൈമയിൽ അലയുമ്പോൾ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാൾ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസർ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂർത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാൻ നിന്നെ ഓർക്കുന്നു. ആദരാഞ്ജലികളോടെ🙏

Full View


Tags:    
News Summary - Lal Jose FB post about arab youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.