‘മമ്മൂട്ടി പറഞ്ഞത് കേരളത്തിന്റെ മനസ്സ് പറയാൻ കൊതിച്ചത്; സിദ്ധീഖിനെ കൂവി വിളിച്ചപ്പോൾ വാ തുറക്കാത്തവർ ഇപ്പോൾ വാല് പൊക്കുന്നത് എന്തിനെന്നറിയാം’ -അഡ്വ. ഷിബു മീരാൻ

കൊച്ചി: വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിനിമാതാരം മമ്മൂട്ടി, സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ.

സെലിബ്രിറ്റികളെക്കാൾ എന്ത് കൊണ്ടും ഈ നാടിനു ഉപകാരപ്പെട്ടത് പൊതു പ്രവർത്തകർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യത്തിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുമ്പോഴും ഒരു പൊതുപ്രവർത്തകൻ അയാളുടെ ജില്ലയിലോ, പഞ്ചായത്തിലോ, വാർഡിലോ, ബൂത്തിലോ നിലനിർത്തുന്ന ജനപ്രീതിയുടെ ആയിരത്തിലൊന്നു മൂല്യമില്ല ഒരു മെഗാ നടന്റെയും താരമൂല്യത്തിന്... ആപ്പോഴും ഈ ഫേസ്ബുക്കിൽ ജില്ല സെക്രട്ടറിയുടെ ചിത്രം വച്ച് നടക്കുന്ന പി.ആർ തിരുവാതിരക്കൊപ്പമില്ല കേട്ടോ....’ -ഷിബു ​ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ടി സിദ്ധീഖിനെ കൂവി വിളിച്ചപ്പോഴും ദുരന്തമേഖലയിൽ ഭക്ഷണം കൊടുക്കാനെത്തിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സംഘത്തെ ആട്ടിപ്പായിച്ച് ആ ദുരന്തഭൂമിയിൽ പോലും സി പി എം അന്നം മുടക്കികളായപ്പോഴും വാ തുറക്കാതിരുന്ന കുറെ എണ്ണങ്ങൾ ഇപ്പോൾ "ആഹഹാ .. റഫീഖ് സഖാവ് എത്ര മഹാൻ" എന്ന് വാല് പൊക്കുമ്പോൾ അത് എന്തിനാണ് എന്ന് നന്നായി മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ മനസ്സ് പറയാൻ കൊതിച്ചത് തന്നെയാണ് മമ്മൂട്ടി പറഞ്ഞത്. ഈ തെരഞ്ഞെടുപ്പിലെ പഞ്ച് ഡയലോഗ് അത് തന്നെയാവട്ടെ... "മാറി നിൽക്കങ്ങോട്ട്.... ഇല്ലെങ്കിൽ ഞങ്ങളും നിങ്ങളും ഒന്നാണെന്നു ആളുകൾ കരുതും’ -ഷിബു മീരാൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

എന്താ സംശയം...

സെലിബ്രിറ്റികളെക്കാൾ എന്ത് കൊണ്ടും ഈ നാടിനു ഉപകാരപ്പെട്ടത് പൊതു പ്രവർത്തകർ തന്നെ.....

ജനാധിപത്യത്തിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുമ്പോഴും ഒരു പൊതു പ്രവർത്തകൻ അയാളുടെ ജില്ലയിലോ, പഞ്ചായത്തിലോ, വാർഡിലോ, ബൂത്തിലോ നിലനിർത്തുന്ന ജനപ്രീതിയുടെ ആയിരത്തിലൊന്നു മൂല്യമില്ല ഒരു മെഗാ നടന്റെയും താരമൂല്യത്തിന്...

ആപ്പോഴും ഈ ഫേസ് ബുക്കിൽ ജില്ലാ സെക്രട്ടറിയുടെ ചിത്രം വച്ച് നടക്കുന്ന പി ആർ തിരുവാതിരക്കൊപ്പമില്ല കേട്ടോ....

ആ ദുരന്തം ഉണ്ടായ അന്ന് പുലർച്ചെ മുതൽ ദിവസങ്ങളോളം അവിടുത്തെ ചേറിലും ചെളിയിലും നിന്ന് അവിടുത്തെ മനുഷ്യരെ ആവും പോലെ, ഒരു മനുഷ്യന് സാധ്യമായത്ര ചേർത്തു പിടിച്ച ടി സിദ്ധീഖിനെ കൂവി വിളിച്ചപ്പോൾ....

ഒരു രാഷ്ട്രീയവും നോക്കാതെ അവിടെയുള്ള മനുഷ്യർക്ക്‌ ഭക്ഷണം കൊടുക്കാനെത്തിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സംഘത്തെ ആട്ടിപ്പായിച്ച് ആ ദുരന്തഭൂമിയിൽ പോലും സി പി എം അന്നം മുടക്കികളായപ്പോൾ....

ലീഗ് നടപ്പാക്കിയ പുനരധിവാസ പദ്ധതി ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞു ഉത്തരവാദിത്വപ്പെട്ട ഒരു എം എൽ എ തന്നെ നിരന്തരം ആശയകുഴപ്പം ഉണ്ടാക്കിയപ്പോൾ....

വാ തുറക്കാതിരുന്ന കുറെ എണ്ണങ്ങൾ....

"ആഹഹാ .. റഫീഖ് സഖാവ് എത്ര മഹാൻ"

എന്ന് വാല് പൊക്കുമ്പോൾ അത് എന്തിനാണ് എന്ന് നന്നായി മനസിലാകുന്നുണ്ട്.....

ഈ പി ആർ ചാണകം ചവിട്ടാൻ ഇനി ആളെ കിട്ടില്ല സർ.....

കേരളത്തിന്റെ മനസ്സ് പറയാൻ കൊതിച്ചത് തന്നെയാണ് മമ്മുട്ടി പറഞ്ഞത്...

ഈ തിരഞ്ഞെടുപ്പിലെ പഞ്ച് ഡയലോഗ് അത് തന്നെയാവട്ടെ.....

"മാറി നിൽക്കങ്ങോട്ട്....

ഇല്ലെങ്കിൽ ഞങ്ങളും നിങ്ങളും ഒന്നാണെന്നു ആളുകൾ കരുതും"

അഡ്വ:ഷിബു മീരാൻ...

ദേശീയ ഓർഗനൈസിങ് സെക്രട്ടറി...

മുസ്‍ലിം യൂത്ത് ലീഗ്

Tags:    
News Summary - adv shibu meeran reacts on mammootty cpm leader rafeeq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.