സെ​ക്ര​​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഷാ​ഫി ന​ട​ത്തി​യ ഒ​റ്റ​യാ​ൾ സ​മ​രം

സമരപോരാട്ടത്തിനൊടുവിൽ ഷാഫി മടങ്ങിയെത്തി

 ദുബൈ: യു.എ.ഇയിലേക്ക്​ മടങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ സമരം ചെയ്​ത ഷാഫി കഞ്ഞിപ്പുര യു.എ.ഇയിൽ മടങ്ങിയെത്തി. ഒരു മാസത്തെ ചികിത്സക്കായി നാട്ടിലേക്ക്​ പോയ ശാഫി ലോക്​ഡൗണിൽ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നവരെ യു.എ.ഇ സ്വാഗതം ചെയ്​തെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകാതിരുന്നതോടെയാണ്​ ഷാഫി സമരത്തി​ൻെറ വഴി തിരഞ്ഞെടുത്തത്​. യു.എ.ഇയിൽ ബിസിനസ്​ ചെയ്യുന്ന ഷാഫിയുടെ വിസ കാലാവധി ജൂൺ 24നാണ്​ കഴിഞ്ഞത്​.

എന്നാൽ, യു.എ.ഇ സർക്കാർ വിസ കാലാവധി നീട്ടിനൽകിയതിനെ തുടർന്നാണ്​ മടക്കയാത്രക്കുള്ള ശ്രമം സജീവമാക്കിയത്​. എന്നാൽ, മടങ്ങിപ്പോക്കിന്​ ഇന്ത്യ അനുമതി നൽകുന്നില്ലെന്നറിഞ്ഞേതോടെ നാട്ടിലെ രാഷ്​​ട്രീയക്കാരുമായി ബന്ധപ്പെട്ടു. കേന്ദ്രമാണ്​ തടസ്സമെന്ന്​ ഇവർ പറഞ്ഞതോടെ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെ​ട്ടെങ്കിലും അവരും കൈയൊഴിഞ്ഞു. ഇതേത്തുടർന്നാണ്​ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക്​ പോയത്​. എന്നാൽ, ​േഗറ്റിലെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കാണാൻ അനുവദിച്ചില്ല.

ഇതേത്തുടർന്ന്​ ബാനർ തയാറാക്കി സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ ഒറ്റയാൾ സമരം നടത്തി. പൊലീസ്​ ഇടപെട്ടതിനെ തുടർന്ന്​ ഇവർ വഴി മുഖ്യമന്ത്രിക്ക്​ പ്രവാസികളുടെ ദുരിതം എഴുതിയ കത്ത്​ നൽകുകയായിരുന്നു. കേന്ദ്രസർക്കാറും പച്ചക്കൊടി വീശിയതോടെ മടക്കയാത്രക്കായി ​െഎ.സി.എയിൽ രജിസ്​റ്റർ ചെയ്​തു. പലതവണ ശ്രമിച്ചിട്ടാണ്​ അപ്രൂവൽ ലഭിച്ചതെന്നും മടങ്ങിവരണമെന്ന്​ ആഗ്രഹമുള്ളവർ പ്രതീക്ഷ കൈവിടാതെ വീണ്ടും അനുമതിക്കായി ശ്രമിക്കണമെന്നും ഷാഫി പറയുന്നു. കഴിഞ്ഞ 11നാണ്​ ഷാഫിക്ക്​ അനുമതി ലഭിച്ചത്​. 13ന്​ ടിക്കറ്റെടുത്ത്​ 14ന്​ ഷാർജയിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.