കോഴിക്കോട് കാക്കൂർ പഞ്ചായത്തിലെ നായനു കുന്നിൽ നിന്ന് മലബാർ മെഡിക്കൽ കോളജ് മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി സൗരഭ്യ സുരേന്ദ്രൻ പകർത്തിയ ചന്ദ്ര-ശുക്ര ഒക്കൽറ്റേഷന്റെ ചിത്രം 

ചന്ദ്രനു പിന്നിൽ ശുക്രൻ മറഞ്ഞു; ആകാശത്ത് അപൂർവ വിസ്മയം

കോഴിക്കോട്: മാനത്ത് വിസ്മയം തീർത്ത് ചന്ദ്രന്റെ പിന്നിൽ ശുക്രൻ മറയുന്ന അപൂർവ പ്രതിഭാസമായ ‘ലൂണാർ ഒക്കൽറ്റേഷൻ’ (ഉപഗൂഹനം) ദക്ഷിണേന്ത്യയിൽ ഉടനീളം ദൃശ്യമായി. ആകാശം ഏറെക്കുറെ മേഘാവൃതമായിരുന്നുവെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് വാനനിരീക്ഷകരും പൊതുജനങ്ങളും ഈ ആകാശക്കാഴ്ച കാണാൻ ആകാംക്ഷയോടെ കാത്തിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 5.20ഓടെയാണ് ചന്ദ്രക്കലക്ക് പിന്നിലേക്ക് ശുക്രൻ മറഞ്ഞുതുടങ്ങിയത്. എന്നാൽ, പകൽവെളിച്ചം പൂർണമായി മാറാത്തതിനാൽ ഈ ഘട്ടം വെറും കണ്ണുകൊണ്ട് വ്യക്തമായി കാണാൻ പലർക്കും സാധിച്ചില്ല. എന്നാൽ, 6.45 ഓടെ ചന്ദ്രന്റെ പിന്നിൽനിന്ന് ശുക്രൻ തിരികെ പുറത്തുവന്ന നിമിഷം നവ്യമായൊരു ദൃശ്യവിരുന്നായി മാറി.

മേഘം മൂടിയ അന്തരീക്ഷമായിരുന്നെങ്കിലും സന്ധ്യ മയങ്ങിയതോടെ ആകാശം തെളിയുകയും ചന്ദ്രനും ശുക്രനും തൊട്ടടുത്തായി കൂടുതൽ തിളക്കത്തോടെ പ്രകടമാവുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.