ബഹിരാകാശം പിടിച്ചടക്കാൻ ‘സ്‍പേസ് എക്സ്’?; നെക്സ്റ്റ് ജനറേഷൻ സ്റ്റാർഷിപ്പിന് ചെലവിടുന്നത് 15 ബില്ല്യൺ ഡോളർ

വാഷിങ്ടൺ: മത്സരം കടുക്കുന്ന ബഹിരാകാശരംഗത്ത് ആധിപത്യം സ്ഥാപിക്കാൻ പുതിയ നീക്കവുമായി വീണ്ടും സ്‍പേസ് എക്സ്. സ്പേസ് എക്സ് അതിന്റെ നെക്സ്റ്റ് ജനറേഷൻ സ്റ്റാർഷിപ്പ് റോക്കറ്റ് വികസിപ്പിക്കുന്നതിനായി 15 ബില്യൺ ഡോളറിലധികം ചെലവഴിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനമായ ഫാൽക്കൺ റോക്കറ്റിന്റെ ചെലവിനേക്കാൾ വളരെ കൂടുതലാണ് ഇലോൺ മസ്കിന്റെ സ്‍പേസ് എക്സ് സ്റ്റാർഷിപ് റോക്കറ്റിനായി ചെലവിടുന്നത്.

1.75 ട്രില്യൺ ഡോളർ മൂല്യവുമായി പൊതു വിപണികളിലേക്ക് കുതിക്കുന്ന സ്‌പേസ് എക്‌സ് ഏറ്റവും ലാഭകരമായ ബിസിനസ് ഭാവി സ്റ്റാർഷിപ്പിലാണെന്നാണ് കണക്കാക്കുന്നത്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വലിയ നിരതന്നെ വിക്ഷേപിക്കുക, മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുക, ഭൂമിയിലെ ഡാറ്റാ സെന്ററുകൾക്ക് പകരമായി ആയിരക്കണക്കിന് എ.ഐ കമ്പ്യൂട്ടിങ് ഉപഗ്രഹങ്ങൾ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രകൂടിയാണ് മസ്‌ക് സ്റ്റാർഷിപ്പ് പ്രോജക്ടിലൂടെ ലക്ഷ്യംവെക്കുന്നത്.

ഫാൽക്കൺ 9 വികസിപ്പിക്കുന്നതിന് സ്‌പേസ് എക്‌സ് ചെലവഴിച്ച 400 മില്യൺ ഡോളറിനെ മറികടക്കുന്നരീതിയിൽ സ്പേസ് എക്സ് മുന്നോട്ടുവെക്കുന്ന 15 ബില്യൺ ഡോളറിലധികം ചെലവുവരുന്ന ഈ പദ്ധതി സ്‌പേസ് എക്‌സിന്റെ വാണിജ്യ ആധിപത്യത്തിന് അടിത്തറയിടുക കൂടിയാണെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു.

‘ഞങ്ങളുടെ നെക്സ്റ്റ് ജനറേഷൻ റോക്കറ്റായ സ്റ്റാർഷിപ്പിൽ 15 ബില്യൺ ഡോളറിലധികം നിക്ഷേപിക്കുന്നത് ഉൾപ്പെടെ പൂർണമായും പുനരുപയോഗ സാധ്യതയുള്ള, വേഗത്തിലുള്ള ബഹിരാകാരംഗത്തെ വളർച്ചയാണ് സ്‍പേസ് എക്സ് ലക്ഷ്യമിടുന്നത്.’ സ്പേസ് എക്സ് വ്യക്തമാക്കുന്നു. 2026ന്റെ രണ്ടാം പകുതിയിൽ V3 എന്നറിയപ്പെടുന്ന സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഏറ്റവും പുതിയ ജനറേഷൻ നിര വിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കുന്നു. അപ്‌ഗ്രേഡ് ചെയ്ത ഉപഗ്രഹങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റാർഷിപ്പിലായിരിക്കും ഈ വിക്ഷേപണം നടക്കുക. ഒറ്റ പറക്കലിൽ 60 ഉപഗ്രഹങ്ങൾ വരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നതായിരിക്കും ഈ സ്റ്റാർഷിപ്പ് എന്നും അവർ കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - SpaceX spending on Starship tops dollar 15 billion in rush for airline like rocketry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.