Posted On
date_range Updated On
date_range ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി; അനുമതി അഞ്ച് വർഷത്തേക്ക്
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് (എസ്.എസ്.സി.പി.എൽ) ഇന്ത്യയിൽ പ്രവർത്തനാനുമതി. ഇന്ത്യൻ നാഷനൽ സ്പേസ് ഓതറൈസേഷൻ ആൻഡ് പ്രെമോഷൻ സെന്റർ (ഐ.എൻ.എസ്.പി.എ.സി) ആണ് അനുമതി നൽകിയത്.
ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റായ സ്റ്റാർലിങ്ക് ജെൻ ഒന്നിനാണ് ജൂലൈ എട്ടു മുതൽ അഞ്ചു വർഷത്തേക്ക് അനുമതി നൽകിയത്. നേരത്തേ, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ അനുമതി സ്റ്റാർലിങ്കിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.