സാംസങ് ഗാലക്‌സി എ17 ഫൈവ് ജി വിപണിയില്‍

  സാംസങ് ഗാലക്സി എ17 ഫൈവ് ജി വിപണിയില്‍ പുറത്തിറക്കി. കഴിഞ്ഞ ആഗസ്റ്റ് 29നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തത്. കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എ.ഐ അധിഷ്ഠിത ഫോണാണിത്. 5ജി കണക്റ്റിവിറ്റിയും മികച്ച ഫീച്ചറുകളും ഇതിന്‍റെ വലിയ പ്രത്യേകതകളാണ്. ഒ.ഐ.എസ് കാമറയാണ് മറ്റൊരു പ്രത്യേകത. നീല, ചാര, കറുപ്പ് എന്നി മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുളത്.

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഗാലക്സി എ17 നുള്ളത്. 7.5 എം.എം കനവും 192 ഗ്രാം ഭാരവുമുള്ള ഗാലക്സി എ17 സാംസങ്ങിന്‍റെ തന്നെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്ഫോണാണ്. ജെമിനി ലൈവ് എ.ഐ ഫീച്ചറാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.  നോ-ഷേക്ക് കാം എന്നറിയപ്പെടുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 എം.പി പ്രധാന കാമറയാണ് ഇതില്‍ വരുന്നത്. 5 എം.പി അള്‍ട്രാ-വൈഡ് ലെന്‍സും മാക്രോ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. സാംസങ് ആറു വര്‍ഷത്തെ സുരക്ഷ അപ്ഡേറ്റുകളും ആറു ആന്‍ഡ്രോയിഡ് ഒ.എസ് അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 എം.എ.എച്ച് ബാറ്ററിയുള്ള അഞ്ച് എൻ.എം എക്സിനോസ് 1330 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 25 ഡബ്ല്യൂ ഫാസ്റ്റ് ചാര്‍ജിങ്ങുമുണ്ട്.
റീട്ടെയില്‍ സ്‌റ്റോറുകളിലും പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗാലക്സി എ17 ഫൈവ് ജി ലഭ്യമാകും. 18,999 ന് 6 ജിബി റാമും 128 ജിബി സ്റ്റോറേജും 20,499 ന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും 23,499 രൂപക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണുകളാണ് ലഭിക്കുക. 

Tags:    
News Summary - Samsung Galaxy A17 5G launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.