സാംസങ് ഗാലക്സി എഫ്17 vs ഗാലക്സി എഫ്36 5ജി

20,000 രൂപയിൽ താഴെ വില വരുന്ന 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ, എന്നാ സാംസങ് ഇതാ അടുത്തിടെ അതിന്‍റെ മിഡ്-റേഞ്ച് നിരയിലേക്ക് രണ്ട് പുതിയ 5ജി സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിച്ചു. സാംസങ് ഗാലക്സി എഫ് 17 5 ജി (samsung Galaxy F17 5G), ഗാലക്സി എഫ്36 5ജി (Galaxy F36 5G). ഈ രണ്ട് ഫോണുകളും കുറഞ്ഞ ചെലവിൽ മികച്ച പ്രകടം കാഴ്ചവെക്കുന്നു. മികച്ച കണക്റ്റിവിറ്റി, അമോലെഡ് സ്ക്രീനുകൾ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

സാംസങ് ഗാലക്സി എഫ്17 vs ഗാലക്സി എഫ്36 : പ്രധാന സവിശേഷതകളും ഫീച്ചറുകളും

സാംസങ് ഗാലക്സി എഫ്17

സാംസങ് ഗാലക്‌സി എഫ്17 5ജിക്ക് 6.7 ഇഞ്ചിന്‍റെ വലിയ ഫുൾ എച്ച്ഡി പ്ലസ് (1,080×2,340 പിക്സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ, 90Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസിന്‍റെ സംരക്ഷണവും സ്ക്രീനിനുണ്ട്. 7.5എംഎം കനവും 192 ഗ്രാം ഭാരവുമുള്ള ഈ ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും നൽകിയിട്ടുണ്ട്.

 

സോഫ്റ്റ്‌വെയറും പെർഫോമൻസും മികച്ചതാണ്. 5എൻഎം എക്സിനോസ് 1330 SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6ജിബി വരെ റാമും 128ജിബി ഇന്‍റേണൽ സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആറ് വർഷത്തെ പ്രധാന ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഉറപ്പുനൽകുന്നു. ഗൂഗിളിന്‍റെ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രാഫിക്കായി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. ഇതിനോടൊപ്പം 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിന്‍റെ മുൻ ക്യാമറയും നൽകിയിരിക്കുന്നു. അതുപോലെ തന്നെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി F17 5ജിക്ക് ഊർജ്ജം പകരുന്നത്. ഇത് 25ഡബ്ല്യൂ വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്നു.

ഗാലക്സി എഫ് 36 5ജി

6.7 ഇഞ്ച് വലിപ്പമുള്ള ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയത്. 120 Hz റിഫ്രഷ് റേറ്റുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുള്ളതിനാൽ ഡിസ്പ്ലേയെ സംരക്ഷിക്കുന്നു. ആൻഡ്രോയിഡ് 15ന്‍റെ One UI 7 സോഫ്റ്റ് വെയറാണ് സാംസങ് ഗാലക്സി എഫ് 36 5ജിയിലുള്ളത്.

സാംസങ്ങിന്‍റെ തന്നെ Exynos 1380 പ്രോസസറാണ് ഫോണിലുള്ളത്. 5എൻഎം ഫാബ്രിക്കേഷൻ പ്രോസസ്സിൽ നിർമ്മിച്ച ഈ ഒക്ടാ-കോർ ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.

 

ഗാലക്സി എഫ്36 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഒഐഎസ് (OIS) സപ്പോർട്ടുള്ള 50എംപി പ്രൈമറി സെൻസറുണ്ട്. അതുപോലെ, 8എംപി അൾട്രാ-വൈഡ് ലെൻസും 2എംപി മാക്രോ ലെൻസും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4കെ വീഡിയോ റെക്കോർഡിങ്ങുള്ളതാണ് ഗാലക്സി എഫ്36 5ജി. ഇതിൽ എഐ സെലക്ട്, എഐ എറേസർ, ഇമേജ് ക്ലിപ്പർ തുടങ്ങിയ എഐ ഫീച്ചറുകളുമുണ്ട്.

5000 എംഎഎച്ച് ബാറ്ററി ഫോണിന് ദിവസം മുഴുവൻ ബാറ്ററി ലൈഫ് കൊടുക്കുന്നു. 25ഡബ്ല്യൂ ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എഫ്36 സപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Samsung Galaxy F17 vs Galaxy F36 5G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.