ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 സീരീസ്; പുത്തന്‍ മീഡിയടെക് ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റ് വരുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോൺ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഫൈന്‍ഡ് എക്‌സ് 9 സീരീസ് അവതരിപ്പിച്ചു. നവംബറില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ സീരീസിന്‍റെ കീഴില്‍ ഫൈന്‍ഡ് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിക്കുക. പുത്തന്‍ മീഡിയടെക് ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റ് വരുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോണുകളായിരിക്കും ഇത്. ഓപ്പോയുടെ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ശതമാനം മെച്ചപ്പെട്ട ഗ്രാഫിക്‌സ് പ്രകടനവും 42 ശതമാനം ഊര്‍ജ ലാഭവും ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. അതുപോലെ, 7,025 എംഎഎച്ച് (ഫൈന്‍ഡ് എക്‌സ്9), 7,500 എംഎഎച്ച് (ഫൈന്‍ഡ് എക്‌സ്9 പ്രോ) സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയും ഉണ്ട്. വയര്‍ഡ് ടോപ്പ്-അപ്പുകള്‍ക്ക് പരമാവധി ചാര്‍ജിങ് വേഗത 80 ഡബ്ല്യൂ ആണ്. കൂടാതെ, രണ്ട് ഫോണുകളിലും 50ഡബ്ല്യൂ വയര്‍ലെസും 10ഡബ്ല്യൂ റിവേഴ്സ് വയര്‍ലെസും ലഭിക്കും.

ഫൈന്‍ഡ് എക്‌സ്9

ഫൈന്‍ഡ് എക്‌സ്9ന് ഒരു കോംപാക്റ്റ് 6.59 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്. ഫൈന്‍ഡ് എക്‌സ്9ല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റും LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റവും ഉണ്ടാകും. ഡോള്‍ബി വിഷനില്‍ 4കെ 120fps വരെയുള്ള റെക്കോര്‍ഡിങ്ങിനെ പിന്തുണക്കും.

50 എംപി വൈഡ്-ആംഗിള്‍ കാമറ, 50എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറ, 50എംപി ടെലിഫോട്ടോ കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, 32എംപി ഫ്രണ്ട് കാമറയുണ്ട്. 7025എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ടൈറ്റാനിയം ഗ്രേ, സ്‌പേസ് ബ്ലാക്ക് എന്നി രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയില്‍ എത്തും.

ഫൈന്‍ഡ് എക്‌സ്9 പ്രോ

ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോയില്‍ നാല് വശങ്ങളിലും 1.15mm സിമെട്രിക് ബെസലുകള്‍ ഉള്ള 6.78 ഇഞ്ച് ഡിസ്പ്ലേ. മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്പ് ഉപയോഗിച്ചാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പോയുടെ ഇന്‍-ഹൗസ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സൊല്യൂഷനായ LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഒരു ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റം ഫൈന്‍ഡ് എക്‌സ9 പ്രോയില്‍ ഉണ്ടായിരിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇന്ത്യന്‍ വേരിയന്‍റിലും പിന്നില്‍ 200എംപി ഹാസല്‍ബ്ലാഡ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

50 എംപി വൈഡ് ആംഗിള്‍ കാമറയുണ്ട്. പിന്നില്‍ 200 എംപി ടെലിഫോട്ടോ കാമറയും ഉണ്ട്. 50 എംപി ഫ്രണ്ട് കാമറയുണ്ട്. വീഡിയോഗ്രാഫിക്ക്, ഡോള്‍ബി വിഷനില്‍ ഫൈന്‍ഡ് എക്‌സ് 9 പ്രോ 4കെ 120fps വരെ റെക്കോര്‍ഡിങ്ങിനെ പിന്തുണക്കും.7,500എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി. ശരാശരി രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16 ഇന്‍റര്‍ഫേസില്‍ പ്രവര്‍ത്തിക്കും. കൂടാതെ, സില്‍ക്ക് വൈറ്റ്, ടൈറ്റാനിയം ചാര്‍ക്കോള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

News Summary - Oppo Find X9 Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.