ഐക്യുഒ നിയോ 11; നവംബറില്‍ പുറത്ത്

ഐക്യൂഒഒയുടെ പുതിയ സ്മാർട്ട്ഫോൺ ഐക്യുഒ നിയോ 11 നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റും മികച്ച പെർഫോമൻസും കമ്പനി ഉറപ്പുനൽകുന്നു. അഡ്വാൻസ്ഡ് 8കെ വേപ്പർ ചേംബർ കൂളിങ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഗീക്ക്‌ബെഞ്ച് (Geekbench) ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തതനുസരിച്ച്, ആൻഡ്രോയിഡ് 16ൽ പ്രവർത്തിക്കുന്ന 16 ജിബി റാം ഈ ഫോണിൽ ഉണ്ടാകും. ഒക്ടാ-കോർ പ്രോസസ്സറാണ് ഇതിന് കരുത്ത് നൽകുന്നത്. 

ഗെയിമിങ്ങിലും മൾട്ടിടാസ്കിങ്ങിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി "മോൺസ്റ്റർ സൂപ്പർ-കോർ എഞ്ചിൻ" (Monster Super-Core Engine) ഐക്യുഒ നിയോ 11ൽ ഉൾപ്പെടുത്തും. ഇത് ഐക്യുഒ 15ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഐക്യുഒ നിയോ 11ൽ 2കെ റെസല്യൂഷനും 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്.

7,500 എംഎഎച്ച് ബാറ്ററി കൂടാതെ, 100ഡബ്ല്യൂ വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ടാവാൻ സാധ്യതയുണ്ട്. കറുപ്പ്, സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് എത്തുമെന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു (OIS) കൂടിയ 50എംപി പ്രധാന ക്യാമറയും അൾട്രാവൈഡ്, ഡെപ്ത്ത് സെൻസറുകളും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

Tags:    
News Summary - iQOO Neo 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.