ഒന്ന് നിറം മാറിയാലേ?

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 14 സ്മാര്‍ട്ട്ഫോണിന്‍റെ പ്രത്യേക ദീപാവലി പതിപ്പ് അവതരിപ്പിച്ചു. സ്റ്റാന്‍റേര്‍ഡ് ഓപ്പോ റെനോ 14ലെ അതേ സ്‌പെസിഫിക്കേഷനുകള്‍ അടക്കം അടങ്ങിയതാണ് ഈ സ്പെഷൽ എഡിഷൻ സ്‌മാർട്ട്‌ ഫോണ്‍. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റില്‍ കാണാത്ത ഒരു സവിശേഷ ഡിസൈന്‍ ഘടകം ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്ലോഷിഫ്‌റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിന്‍റെ റിയര്‍ പാനലില്‍ തീര്‍ത്തിട്ടുള്ള മണ്ഡല ആര്‍ട്ട് ഡിസൈനാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. ദീപാവലി പ്രമാണിച്ച് ഈ എക്സ്‌ക്ലൂസീവ് മോഡൽ ക്രമീകരിച്ചത് ഒരു രംഗോലി ഡിസൈനിലാണ്.

ബാക്ക് പാനലിലെ ഹീറ്റ്-സെന്‍സിറ്റീവ്, നിറം മാറ്റുന്ന സാങ്കേതികവിദ്യ, അതാണ് ഈ ഫോണിന്‍റെ എടുത്തു പറയണ്ട പുതിയ ഫീച്ചർ. സ്വര്‍ണ നിറത്തിലുള്ള ഈ ആര്‍ട്ട് തെളിഞ്ഞ് കാണുക ഉപഭോക്താവിന്‍റെ ശരീരത്തില്‍ നിന്നുള്ള ചൂടേല്‍ക്കുമ്പോഴാണ്. അതായത്, മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കുമ്പോള്‍ ഫോണിലേല്‍ക്കുന്ന ശരീരോഷ്‌മാവ് കാരണം കറുത്ത പിന്‍ പാനലിലെ മണ്ഡല ആര്‍ട്ട് തെളിഞ്ഞ് വരും. താപനില 28 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണെങ്കില്‍ പിന്‍ പാനല്‍ കറുപ്പ് നിറത്തിലായിരിക്കും. 29-34 ഡിഗ്രി സെല്‍ഷ്യസിനിടയിലാണെങ്കില്‍ കറുപ്പില്‍ നിന്നും അല്‍പം സ്വര്‍ണ നിറത്തിലേക്ക് മാറും. താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെങ്കില്‍ പിന്‍ പാനലിലെ ആര്‍ട്ട് പൂര്‍ണമായും സ്വര്‍ണ നിറത്തിലേക്ക് മാറും. ഈ ഫീച്ചര്‍ അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് റെനോ 14 ദീപാവലി എഡിഷന്‍ എന്ന് ഓപ്പോ അവകാശപ്പെടുന്നു.

 

ഫോണിന്‍റെ ഹാര്‍ഡ്വെയറില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റ് ഫോറസ്റ്റ് ഗ്രീന്‍, പേള്‍ വൈറ്റ്, മിന്‍റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. ഹാൻഡ്‌സെറ്റ് ആയതിനാൽ 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7ഐ പ്രൊട്ടക്ഷനും ഉള്ള 6.59 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്‌പ്ലേ. 8ജിബി വരെ റാമും 256ജിബി സ്റ്റോറേജും ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

50എംപി മെയിൻ റിയർ സെൻസർ, 3.5x ഒപ്റ്റിക്കൽ സൂമുള്ള 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 8എംപി അൾട്രാവൈഡ് സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 50എംപി ഫ്രണ്ട് ഫേസിങ് ക്യാമറയാണ് ഈ ഫോണിന്‍റെ സവിശേഷത. 80ഡബ്ല്യൂ ചാർജിങ് കപ്പാസിറ്റിയുള്ള 6,000എംഎഎച്ച് ബാറ്ററി. ഗൂഗിൾ ജെമിനി പോലുള്ള എഐ സവിശേഷതകളും മറ്റ് എഐ എഡിറ്റിങ്, പ്രൊഡക്‌ടിവിറ്റി ടൂളുകളും ഇതിലുണ്ട്. 7.42 മിമി തിക്‌നസുള്ള മെബൈല്‍ ഫോണിന് 187 ഗ്രാം ഭാരമാണുള്ളത്. ഓപ്പോയുടെ വെബ്‌സൈറ്റ്, ഫ്ലിപ്‌കാർട്ട്, ആമസോൺ, തെരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് ലഭ്യമാണ്.

Tags:    
News Summary - Oppo Reno 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.