ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളോടെ ഓണർ X7c 5G ഓഗസ്റ്റ് 18 തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. 5,200mAh ബാറ്ററിയും 35W സൂപ്പർചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് കൂടാതെ, അഡ്രിനോ 613 GPUനൊപ്പം സ്നാപ്ഡ്രാഗൺ 4 ജെൻ ചിപ്‌സെറ്റ് എന്നിവ ഈ ഫോണിന്‍റെ സവിശേഷതകളാണ്. രാജ്യത്ത് ആമസോൺ വഴി മാത്രമായിരിക്കും ഇത് ലഭ്യമാകുക. പ്രത്യേക ലോഞ്ച് വിലയായി ഓഗസ്റ്റ് 20ന് വിൽപ്പന ആരംഭിക്കും. ഇത് രണ്ട് ദിവസത്തെ ഓഫർ മാത്രമായിരിക്കും. Honor X7c 5G വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആറ് മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓപ്ഷനും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നൽകുന്നുണ്ട്.
Honor X7c 5Gയുടെ സവിശേഷതകളും ഫീച്ചറുകളും
50 മെഗാപിക്സൽ f/1.8 പ്രൈമറി ഷൂട്ടറും 2 മെഗാപിക്സൽ f/2.4 ഡെപ്ത് സെൻസറും. സിംഗിൾ എൽ.ഇ.ഡി ഫ്ലാഷ്, പോർട്രെയ്‌റ്റ്, നൈറ്റ്, അപ്പേർച്ചർ, PRO, വാട്ടർമാർക്ക്, HDR മോഡുകൾ ക്യാമറ സെറ്റപ്പ്, മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിൽ 5 മെഗാപിക്സൽ f/2.2 സെൽഫി ക്യാമറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.