ഫ്ലാഗ്ഷിപ്പ് ഫോണുകൾ മികച്ച ഓഫറിൽ ലഭിക്കുന്നതിലൂടെ മികച്ച തുടക്കമാണ് 2025 നൽകുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്രമുഖ ഓൺലൈൻ പർച്ചേസ് സൈറ്റുകളിൽ മികച്ച ഓഫറാണ് ഇത്തരം ബ്രാൻഡ് മൂല്യമുള്ള ഫോണുകൾക്ക് ലഭിക്കുന്നത്. വൺപ്ലസ് 13 മുതൽ ഐ ഫോൺ 16ന് വരെ ഈ ഓഫറുകൾ ലഭ്യമാണ്. ആമസോണിന്‍റെ റിപബ്ലിക്ക് ഡേ സെയിലും ഫ്ലിപ്പ്കാർട്ട് മോണുമെന്‍റൽ സെയിലുമാണ് ഓഫറുകൾ നൽകുന്നത്. ജനുവരി 13 മുതൽ ജനുവരി 19 വരെയാണ് ഈ സെയിൽ ഇന്ത്യയിൽ നടക്കുക. ഇതിൽ പ്രധാനപ്പെട്ട ഫോണുകൾ ഏതാണെന്ന് നോക്കാം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐഫോൺ 16 പുറത്തിറക്കിയപ്പോൾ 79,000 രൂപയായിരുന്നു വില. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ മോണുമെന്‍റൽ സെയിൽ അനുബന്ധിച്ച് 63,999 രൂപക്ക് വരെ ഇത് സ്വന്തമാക്കുവാൻ സാധിക്കും. 67,999 രൂപക്കാണ് വിപണയിലുള്ളത് എന്നാൽ ഡിവൈസിൽ നിന്നും വാങ്ങുവാണെങ്കിൽ 2000 രൂപ കുറച്ചും, ആക്സിസ് ഫ്ലിക്കാർട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 4000 രൂപ കൂടി ഡിസ്കൗണ്ട് ചെയ്യുവാൻ സാധിക്കും.
2023 ഡിസംബറിൽ വിപണിയിലെത്തിക്കുമ്പോൾ 52,999 രൂപയായിരുന്നു ഐക്യൂ 12ന്‍റെ വില. നിലവിൽ ആമസോണിൽ 45,999 രൂപക്ക് ലഭിക്കുന്നതാണ്. അതിനൊപ്പം എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസെങ്കിൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. 3000 രൂപയുടെ കൂപ്പൺ ലഭ്യമാണെങ്കിൽ അതും ഉപയോഗിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് 45,999 രൂപയിൽ നിന്നും വില കുറക്കാൻ സാധിക്കും. ഏതെങ്കിലും ഇം.എ.ഐ പ്ലാൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു 250 രൂപ കൂടി ഡിസ്കൗണ്ടിൽ ലഭിക്കുന്നതാണ്.
ഈ വർഷം ഏഴാം ജനുവരി ഏഴിന് വിപണയിലെത്തിയ ഫോണിന് 69,999 രൂപയായിരുന്നു ആദ്യ വില. എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ നിന്നും പർച്ചേസ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 5,000 രൂപ കുറച്ച് ലഭിക്കുന്നതാണ്. ഇ.എം.ഐ ഓപ്ഷൻ തിരഞ്ഞെടുക്കുവാണെങ്കിൽ 250 രൂപ കൂടി ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിപണയിലെത്തിയ ഗാലാക്സി എസ് 23 അൾട്രക്ക് 1,04,999 രൂപയായിരുന്നു വില. എന്നാൽ നിലവിൽ 73,998 രൂപക്ക് ഈ പ്രീമിയം ഫോൺ സ്വന്തമാക്കാൻ സാധിക്കും. 2,000 രൂപയുടെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട് കൂപ്പൺ കൂടി ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
2023 സെപ്റ്റംബർ12നാണ് ഐ ഫോൺ 15 പ്ലസ് പുറത്തിറക്കിയത്. നിലവിൽ 66,999 രൂപക്ക് ഫ്ലിപ്കാർട്ടിൽ നിന്നും ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്. നിങ്ങൾക്ക് എച്ച്.ഡി.എഫ്.സിയുടെ ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ 3000 രൂപയുടെ അധിക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇ.എം.ഐ ഉപയോഗിച്ച് വാങ്ങിയാൽ നിങ്ങൾക്ക് 1000 രൂപയുടെ ലാഭമുണ്ടാക്കാം.
2023 സെപ്റ്റംബർ12നാണ് ഐ ഫോൺ 15 പുറത്തിറക്കിയത്. അന്ന് 69,990 രൂപ വിലയുണ്ടായിരുന്ന ഈ ഫോൺ നിലവിൽ 58,999 രൂപക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആക്സിസ് ഫ്ലിപ്കാർട്ട് ഉപയോഗിച്ച് വാങ്ങിയാൽ 3000 രൂപ കൂടി ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ വിപണയിലെത്തിയ ഫോണായിരുന്നു സാംസങ് ഗാലക്സി എസ് 24 പ്ലസ്. 99,999 രൂപക്കായിരുന്നു ഈ ഫോൺ വിപണയിലെത്തിയത്. നിലവിൽ ഫ്ലിപ്കാർട്ടിൽ 59,999 രൂപക്ക് ഈ വാങ്ങിക്കാൻ സാധിക്കും.
ആക്സിസ് ഫ്ലിപ്കാർട്ട് ഉപയോഗിച്ച് വാങ്ങിയാൽ 3000 രൂപ കൂടി ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
1,19,900 രൂപക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ ഫോണാണ് ഇത്. എന്നാൽ നിലവിൽ 1,12,900 രൂപക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ്. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പർച്ചേസ് ചെയ്താൽ 5000 രൂപയുടെ ഡിസ്കൗണ്ട് കൂടി ലഭിക്കുന്നതാണ്.
1,44,900 രൂപക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐ ഫോൺ 16 പ്രോ വിപണിയിലെത്തിയത്. എച്ച്.ഡി.എപ്.സിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.