കോട്ടയം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും
Posted On
date_range Updated On
date_range കോട്ടയം പ്രവാസി അസോസിയേഷന്‍
ഷാര്‍ജ: യു.എ.ഇയിലുള്ള കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി അസോസിയേഷന്‍ (കെ.പി.എ) ഭാരവാഹികളെ തെരഞ്ഞെടുത്തു. അബുഷഗര ജയാസ് റസ്റ്റോറന്‍റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റും ഫൗണ്ടറുമായ സിജു മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സാമൂഹിക നന്മകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ കെ.പി.എ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭവന പദ്ധതി, രക്തദാന ക്യാമ്പുകള്‍ എന്നിവ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: സിജു മംഗലശ്ശേരി (പ്രസി.), സിജോ ജോര്‍ജ്, ജിനേഷ് ഗോപി (വൈ.പ്രസി.), നിധിന്‍ ബാബു (സെക്ര.), ബിജു ഭാര്‍ഗവന്‍ (ജോ.സെക്ര.), അജേഷ് എന്‍.എ (ട്രഷ.). നവാസ്, ഗിരീഷ്, പ്രീത കെ, ശ്രീമോള്‍, ഗീതു ഗിരീഷ് (കമ്മിറ്റിയംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.