ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അക്കാഫ് അസോസിയേഷൻ സ്റ്റാൾ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അക്കാഫ് അസോസിയേഷനും
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നുള്ള കോളജ് അലുമ്നി കൂട്ടായ്മയായ അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. ഇത് മൂന്നാം വർഷമാണ് അക്കാഫ് അസോസിയേഷൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി ബുക്സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, അക്കാഫ് ബോർഡ് ഓഫ് ഡയരക്ടേഴ്സ് മെമ്പർമാരായ വിൻസന്റ് വലിയ വീട്ടിൽ, സി.എൽ. മുനീർ, ആർ. സുനിൽ കുമാർ, അക്കാഫ് ലിറ്റററി ക്ലബ്ബ് കൺവീനർ അനൂപ് പ്രതാപ്, കോഓഡിനേറ്റർമാരായ സുനിൽ കല്ലായി, പ്രവീൺ ബാബു, ജിതിൻ റോയ്, വിവിധ മെമ്പർ കോളജ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഹാൾ ഏഴിൽ ZE- 3 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.