ഓണസദ്യയിൽ പങ്കെടുത്ത മലയാളം മിഷൻ അധ്യാപകരും ഭാരവാഹികളും
അധ്യാപകർക്ക് ഓണസദ്യ സംഘടിപ്പിച്ച് മലയാളം മിഷൻ അബൂദബി ചാപ്റ്റർ
അബൂദബി: മലയാളം മിഷൻ അബൂദാബി ചാപ്റ്റർ അധ്യാപകർക്ക് മാത്രമായി സംഘടിപ്പിച്ച ഓണസദ്യ വേറിട്ടൊരനുഭവമായി. അബൂദബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഷാബിയ, അബൂദബി സിറ്റി എന്നീ മേഖലകളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഓണസദ്യയിൽ പങ്ക് ചേർന്നത്. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട നൂറോളം പഠന കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾക്ക് പ്രതിഫലം കൂടാതെ മാതൃഭാഷയുടെ മാധുര്യം പകർന്നുകൊടുക്കുന്ന അബൂദബി ചാപ്റ്ററിനു കീഴിലുള്ള നൂറിലേറെ അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ഓണസദ്യ ഒരുക്കിയത്.
ഓണസദ്യയോടനുബന്ധിച്ച് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഉപദേശക സമിതി ചെയർമാൻ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ എ.കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ജോ. സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ സംസാരിച്ചു. വിവിധ മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു. സി.പി. ബിജിത് കുമാർ സ്വാഗതവും എ.പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.