സോണി പാറക്കലിന് തൃശൂർ ജില്ല ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ജില്ല ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സോണി പാറക്കലിന് ജില്ല നിർവാഹക സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ, എക്സിക്യുട്ടീവ് അംഗം ജയൻ കൊടുങ്ങല്ലൂർ, ജില്ല സെക്രട്ടറി ഇബ്രാഹിം, മാത്യു സിറിയക്, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ഗഫൂർ ചന്ത്രാപ്പിന്നി, സലാം കൊടുങ്ങല്ലൂർ, സൈഫ്, ഹാഷിക്ക്, മുസ്തഫ, ഷാനവാസ്, ലോറൻസ്, ജേക്കബ്, ഹാരിസ് കൊടുങ്ങല്ലൂർ ഷാലു, സൈറ നാസർ, രാധിക സുരേഷ്, ബിജി ജേക്കബ്, ലിനി ലോറൻസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഗ്ലോബൽ കമ്മിറ്റി അംഗം യഹിയ കൊടുങ്ങല്ലൂർ, സോണി പാറക്കലിനെ ഷാൾ അണിയിച്ച് ആദരിച്ചു. നാഷനൽ സെക്രട്ടറി മാള മുഹ്‌യുദ്ദീൻ ഹാജി സ്വാഗതവും ജില്ല ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു. സോണി പാറക്കൽ മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - Thrissur District OICC accords farewell to Soni Parakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.