ദമ്മാം ഇൻഫ്ലുവൻസേഴ്സ് ഫോറം പ്രദീപ് കാറളത്തെ ആദരിച്ചു

ദമ്മാം: വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പ്രദീപ് കാറളത്തെ ദമ്മാം ഇൻഫ്ലുവൻസേഴ്സ് ഫോറം ആദരിച്ചു. ശ്രീരാമകൃഷ്ണ പരമഹംസ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘സ്വാമി വിവേകാനന്ദ എൻ.ആർ.ഐ ഹ്യൂമാനിറ്റേറിയൻ ആൻഡ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് 2026’ ദൽഹിയിൽ ഏറ്റുവാങ്ങിയതിന്‍റെയും കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും സാമൂഹിക, സാംസ്കാരിക, നാടക പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന പിന്തുണയുടെയും അംഗീകാരമായാണ് സ്നേഹാദരവ് സമർപ്പിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, , മുരളി ഊട്ടുകളം, ഷാജി മതിലകം, മുരളീധരൻ നായർ, ഡോ. സിന്ധു ബിനു, ഹുസ്ന ആസിഫ്, എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്. സംഘടനാ ഭാരവാഹികളായ ഷാജു അഞ്ചേരി, മുഷാൽ തഞ്ചേരി, ഷനീബ് അബൂബക്കർ, നിഖിൽ മുരളീധരൻ, ജസീർ കണ്ണൂർ, ഹരീഷ് മുരളി, എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Dammam Influencers Forum honors Pradeep Karalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.