ഷാനിമോൾ ഉസ്മാന് കെ.എം.സി.സി സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.

പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവരാണെന്നും കേരളത്തിലെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേഗത്തിലും കൃത്യതയോടെയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികളെന്നും ഷാനിമോൾ പറഞ്ഞു. പ്രവാസി സംഘടനകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.

ഫർവാനിയ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണച്ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ബി.എസ്. പിള്ള, നിസാം തിരുവനന്തപുരം, കെ.എം.സി.സി ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, മുജീബ് മൂടാൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി സലാം ചെട്ടിപ്പടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC accords reception to Shanimol Usman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.