Posted On
date_range Updated On
date_range അബഹ ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് ഒരുക്കി
അബഹ: ഒ.ഐ.സി.സി അബഹ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ അബഹ മിന്നൂസ് റെസ്‌റ്റോറൻ്റ് ഹാളിൽ നോർക്ക ഹെൽപ് ഡെസ്ക് ഒരുക്കി. പ്രവാസി മലയാളികൾക്ക് നോർക്കയുടെ വിവിധ സഹായങ്ങൾ ലഭ്യമാക്കിയ സംവിധാനം നിരവധി പേർ ഉപയോഗപ്പെടുത്തി.
ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ ഹെൽപ് ഡെസ്‌ക് പദ്ധതി ഉദ്‌ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് വിലാസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രകാശൻ നാദാപുരം ആശംസാ പ്രസംഗം നിർവഹിച്ചു. സെക്രട്ടറി സലിം ബാവ സ്വാഗതവും ട്രഷറർ സദാനന്ദൻ നന്ദിയും പറഞ്ഞു.
ബൈജു അഗസ്റ്റിൻ , സെൽജോ വർഗീസ്, ജോയൽ ഷിബു, അലീന ബൈജു, റിയോൺ ജോസ്, ഷിബു തോമസ്, ആൻ്റണി അഗസ്റ്റിൻ, സുനിൽ എന്നിവർ ഹെൽപ് ഡെസ്ക് പദ്ധതിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.