ജുബൈലിൽ ടോസ്റ്റ്മാസ്റ്റേഴ്സ് ഡിവിഷൻ എൽ: സ്മെഡ്‌ലി ക്വിസ് മത്സരം
ജുബൈൽ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ 102ാം വാർഷികത്തോടനുബന്ധിച്ച് ഡിവിഷൻ എൽ, ഡിസ്ട്രിക്റ്റ് 79 ‘സ്മെഡ്‌ലി ക്വിസ് മത്സരം 2026’ കൂക്ക്സോൺ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു. ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. റാൽഫ് സി. സ്മെഡ്‌ലിയുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ടി.എം. സുഭാഷിഷ് മിശ്രയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ ടി.എം. മൊഹോം യാസീർ അലാബാസ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ഡിവിഷൻ എൽ ഡയറക്ടർ ഡോ. ശാന്തി രേഖ റാവു, ഡോ. റാൽഫ് സി. സ്മെഡ്‌ലിക്കുള്ള ആദരവ് അർപ്പിച്ചു. ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡി.ടി.എം. അലക്സ്, പി.ക്യു.ഡി. ഡി.ടി.എം. ഉമർ ഫാറൂഖ്, സി.ജി.ഡി. ഡി.ടി.എം. അസ്ഹർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഡി.ടി.എം. പെരി, ഡി.ടി.എം. സുരേഷ്, ഡി.ടി.എം. ജഗധീശൻ, ഡി.ടി.എം. ആസിഫ്, ഡി.ടി.എം. അബുൾ ഖാസിം, ഡിസ്ട്രിക്റ്റ് ലോജിസ്റ്റിക്സ് മാനേജർ ഡി.ടി.എം. നരസിംഹ റാവു എന്നിവർ ആശംസകൾ നേർന്നു.
ഡി.ടി.എം. സഫയർ മുഹമ്മദ്, ഡി.ടി.എം. സദഗോപൻ എന്നിവർ ചേർന്ന് ഫൈനൽ റാപ്പിഡ് ഫയർ റൗണ്ട് ഉൾപ്പെടെ ആറ് റൗണ്ടുകളിലായി ക്വിസ് മത്സരം നിയന്ത്രിച്ചു. ടീം വർക്കും അറിവുകളും പരിപോഷിപ്പിക്കുന്നതായിരുന്നു മത്സരം. മത്സരത്തിൽ ടി.എം. ജ്യോതി ബാല, ടി.എം. ഐശ്വര്യ താവസി, ടി.എം. ശ്രീകാന്ത് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടി.എം. ഇംതിയാസ് ഖാൻ, ടി.എം. ഐശ്വര്യ ദേവി, ടി.എം. സുഭാഷിഷ് മിശ്ര എന്നിവർ രണ്ടാം സ്ഥാനവും, ടി.എം. ഹാരിസ്, ടി.എം. വരുൺ ശർമ്മ, ടി.എം. സമീറ പർവീൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഡി.ടി.എം. വാഹിദ് ലത്തീഫ്, ഡി.ടി.എം. അബുൾ ഖാസിം, ഡി.ടി.എം. എം.കെ. ദാസ്, ഏരിയ ഡയറക്ടർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാർഗദർശികളായ ഡി.ടി.എം. ആസിഫ് സിദ്ദിഖി, ഡി.ടി.എം. മുരളി കൃഷ്ണൻ, ഡി.ടി.എം. ശിവദാസ് എന്നിവർ മത്സരാർത്ഥികൾക്ക് പിന്തുണയേകി. ഡി.ടി.എം. ജയൻ തച്ചൻപാറ ഓപ്പറേഷൻ ടീമിനെ നയിച്ചു. ഇവന്റ് മാനേജർ ടി.എം. സുഭാഷിഷ് മിശ്ര, സംഘാടക സമിതി, ഡി.ടി.എം. ജയന്ത് ടീം എന്നിവർ പരിപാടി ഏകോപിപ്പിച്ചു. പി.ആർ. ടീമിന്റെ ചുമതല ഡി.ടി.എം.നിലൂഫറും വേദി, ഭക്ഷണ ക്രമീകരണങ്ങൾ ഡി.ടി.എം. അബുൾ ഖാസിമും നിർവഹിച്ചു. ടി.എം. ചന്ദ്ര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.