റിയാദിൽ ലേൺ ദി ഖുർആൻ 26-ാം ദേശീയ സംഗമത്തിന് പ്രൗഢോജ്ജ്വല സമാപനം

റിയാദ്: നാലു പതിറ്റാണ്ടിലേറെയായി സൗദി മതകാര്യ വകുപ്പിന്റെയും ബത്ഹ ദഅ്‌വ സൊസൈറ്റിയുടെയും അംഗീകാരത്തോടെ റിയാദിൽ പ്രവർത്തിച്ചുവരുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 26ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം സമാപിച്ചു. ‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദർശം’ എന്ന പ്രമേയത്തിൽ റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സമാപന സമ്മേളനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.

ബത്ഹ ദഅ്‌വ സൊസൈറ്റി മാനേജിങ് ഡയറക്ടർ ശൈഖ് സാലിഹ് ബിൻ സഅദ് അൽ സൂമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിന്റെയും പ്രവാചകചര്യയുടെയും അധ്യാപനങ്ങൾ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബത്ഹ ദഅ്‌വ സൊസൈറ്റി അസിസ്റ്റന്റ് മാനേജർമാരായ മുആദ് ആൽ റദ്ആൻ, ഖാലിദ് മുഹമ്മദ് ജുഅറാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബത്ഹ ദഅവ സൊസൈറ്റി മലയാള പ്രബോധകൻ മുഹമ്മദ്‌ കുട്ടി കടന്നമണ്ണ ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ അഡ്വ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു ഷുക്കൂർ സ്വലാഹി, അബ്ബാസ് ചെമ്പൻ, അബ്ദുൽ ഖയ്യും ബുസ്താനി, അബ്ദുർ റസാഖ് സ്വലാഹി, ജംഷിദ് ഇരിവേറ്റി എന്നിവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഷാഹിദ് മുസ്ലിം ഫാറൂഖി സമാപന പ്രസംഗം നടത്തി. ജനറൽ കൺവീനർ ഫർഹാൻ കാരക്കുന്ന് സ്വാഗതം പറഞ്ഞു.

അമാനി മൗലവിയുടെ ഖുർആൻ വ്യാഖ്യാനത്തെ ആധാരമാക്കി തയ്യാറാക്കിയ മൊബൈൽ ആപ്പ് എം.എം. അക്ബർ പ്രകാശനം ചെയ്തു. പ്രൊജക്റ്റ്‌ മാനേജർ ഫൈസൽ കുനിയിൽ മൊബൈൽ ആപ്പിനെ കുറിച്ച് വിശദീകരിച്ചു. ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് സൗദിയിൽ നടത്തിയ 5,7 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റർ ട്രഷറർ അബ്ദുസ്സലാം ബുസ്താനി നന്ദി പറഞ്ഞു. ഹാഫിള് അബ്ദുസ്സമീഇന്റെ ഖിറാഅത്ത് നടത്തി. വളണ്ടിയർ മീറ്റിൽ മൂസ തലപ്പാടി അധ്യക്ഷത വഹിച്ചു. ശാഹിദ് മുസ്‌ലിം ഫാറൂഖി ക്ലാസെടുത്തു. വളണ്ടിയർ ക്യാപ്റ്റൻ ഇക്ബാൽ വേങ്ങര പ്രവർത്തനങ്ങൾ വിശദീകരിച്ചു. റഷീദ് വടക്കൻ സ്വാഗതവും അഷ്‌റഫ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം അബ്ദു ഷുക്കൂർ സ്വലാഹി ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. എം.എം. അക്ബർ ക്ലാസെടുത്തു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ സ്വാഗതം പറഞ്ഞു. സൗദി നാഷനൽ കൗൺസിൽ മീറ്റിൽ പ്രസിഡന്റ്‌ അബ്ബാസ് ചെമ്പൻ അദ്ധ്യക്ഷത വഹിച്ചു. അജ്മൽ മദനി, ജംഷിദ് സുല്ലമി ഇരിവേറ്റി, മുജീബ് അലി തൊടികപുലം എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദ്‌ കബീർ സലഫി സ്വാഗതവും മുഹമ്മദ്‌ നൂർഷ നന്ദിയും പറഞ്ഞു. ഇസ്‌ലാഹി മീറ്റിൽ സാജിദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി. മുജീബ് അലി തൊടികപുലം അധ്യക്ഷത വഹിച്ചു. ഒസാമ മുഹമ്മദ്‌, സനീർ സ്വലാഹി, ഷുക്കൂർ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശംസുദ്ദീൻ പുനലൂർ നന്ദി പറഞ്ഞു.

പ്രത്യേക വേദിയിൽ നടന്ന വനിതസമ്മേളനത്തിൽ ശാഹിദ് മുസ്‌ലിം ഫാറൂഖി ക്ലാസെടുത്തു. ബുഷ്‌റ, ദിൽഷ, സമീല എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ജൂന ആസിഫ് സ്വാഗതം പറഞ്ഞു. പാനൽ ചർച്ചയിൽ ശാഹിദ ശംസീർ വിഷയാവതരണം നടത്തി. ഖമർ നൗഷാദ് മോഡറേറ്ററായിരുന്നു. നഫീസ ടീച്ചർ, റാഹില ടീച്ചർ, റിഫ ഫാത്തിമ, റജീന ടീച്ചർ എന്നിവർ സംസാരിച്ചു. അമീന ടീച്ചർ ഉപസംഹാരം നിർവഹിച്ചു. സമ്മാനദാനത്തിനുശേഷം ലുബ്‌ന ഫൈസൽ നന്ദി പറഞ്ഞു. നസ്രീൻ ജലാൽ അവതാരകയായിരുന്നു.

‘വീണ്ടെടുക്കാം മതേതര ഇന്ത്യയെ’ എന്ന വിഷയത്തിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ നൗഷാദ് അലി കോഴിക്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ കബീർ സലഫി ഉദ്ഘാടനം ചെയ്തു. ഉമർ ഖാൻ സ്വാഗതം പറഞ്ഞു. സത്താർ താമരത്ത് (കെ.എം.സി.സി.), അഡ്വ. അജിത് (ഒ.ഐ.സി.സി.), മുഹമ്മദ് അനസ് (കേളി), നൗഫൽ പാലക്കാടൻ (മീഡിയ ഫോറം) എന്നിവർ സംസാരിച്ചു. ഷാനവാസ് വയനാട് നന്ദി പറഞ്ഞു.

വിദ്യാർഥി സംഗമം ജംഷിദ് സുല്ലമി ഇരുവേറ്റി ഉദ്ഘാടനം ചെയ്തു. ഫർഹാൻ ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. ശാഹിദ് ഫാറൂഖി, റഫീഖ് സലഫി, അജ്മൽ മദനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ആതിഫ് ബുഖാരി സ്വാഗതവും ആസിഫ് കണ്ണിയൻ നന്ദിയും പറഞ്ഞു. രക്ഷാകർതൃ സംഗമത്തിൽ അംജദ് കുനിയിൽ ആമുഖഭാഷണം നടത്തി. ശാഹിദ് ഫാറൂഖി, എം.എം. അക്ബർ എന്നിവർ ക്ലാസുകൾ നയിച്ചു.

ബഷീർ സ്വലാഹി ചർച്ചകൾ ക്രോഡീകരിച്ചു. ചിൽഡ്രൻസ് കോർണർ പരിപാടിയിൽ അബ്ദുറസാഖ് എടക്കര ആമുഖം നിർവഹിച്ചു. ഹനീഫ മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു. മുജീബ് നെല്ലാംകണ്ടി കുട്ടികളോട് സംവദിച്ചു. മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾക്കൊപ്പം കളറിങ്, ചിത്രരചനാ മത്സരങ്ങളും നടന്നു. ഹൈക്ലാസ് ഓഡിറ്റോറിയത്തിലും ഇസ്തിറാഹയിലുമായി നടന്ന സംഗമത്തിന്റെ വിജയത്തിനായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിലെ നൂറോളം പ്രവർത്തകർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.

Tags:    
News Summary - Grand conclusion to the 26th 'Learn the Quran' National Conference in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.