മ​ല​പ്പു​റം മ​ങ്ക​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച താ​സാ​ൻ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 

അ​റ​ബ് സ്നേ​ഹം കേ​ര​ള​ത്തി​ലും; തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ അ​തി​ഥി​യാ​യി സൗ​ദി പൗ​ര​ൻ

ജി​ദ്ദ / മ​ല​പ്പു​റം: ജി​ദ്ദ​യി​ൽ ഒ​രേ ക​മ്പ​നി​ക്ക് കീ​ഴി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രു​മി​ച്ച് ജോ​ലി ചെ​യ്ത മ​ല​പ്പു​റ​ത്തെ മു​ൻ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'അ​ൽ താ​സാ​ൻ സം​ഗ​മ' ത്തി​ന് ഇ​ത്ത​വ​ണ ഇ​ര​ട്ടി മ​ധു​ര​മേ​കി പ്രി​യ​പ്പെ​ട്ട ക​മ്പ​നി ഉ​ട​മ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ അ​തി​ഥി​യാ​യെ​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട​യി​ൽ ന​ട​ന്ന താ​സാ​ൻ ക​മ്പ​നി​യി​ലെ പ​ഴ​യ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ 12-ാമ​ത് ഒ​ത്തു​കൂ​ട​ലി​ലാ​ണ്, പ്ര​വാ​സ​ലോ​ക​ത്തെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ പോ​ലും അ​വ​ഗ​ണി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ നേ​രി​ട്ടെ​ത്തി​യ​ത്.

ത​ങ്ങ​ളെ എ​ന്നും താ​ങ്ങി​നി​ർ​ത്തി​യ തൊ​ഴി​ലു​ട​മ​യെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ്വ​ന്തം നാ​ട്ടി​ൽ വെ​ച്ച് വീ​ണ്ടും കാ​ണാ​നും സ്നേ​ഹം പ​ങ്കി​ടാ​നും ക​ഴി​ഞ്ഞ​തി​ന്റെ ഹൃ​ദ്യ​മാ​യ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യി​ലെ ഓ​രോ അം​ഗ​ങ്ങ​ളും.

1980-ൽ ​മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ കൊ​ര​മ്പ കു​ഞ്ഞു എ​ന്ന വ്യ​ക്തി​യാ​ണ് ജി​ദ്ദ​യി​ലെ അ​ൽ താ​സാ​ൻ ക​മ്പ​നി​യി​ൽ ആ​ദ്യ​മാ​യി ജോ​ലി​ക്ക് ചേ​രു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം വ​ഴി നൂ​റി​ല​ധി​കം മ​ല​യാ​ളി​ക​ളാ​ണ് ഈ ​ക​മ്പ​നി​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ജോ​ലി​ക്കെ​ത്തി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പി​ന്നീ​ട് ബി​സി​ന​സ് പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

താ​സാ​ൻ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ന് മൊ​മെ​ന്റോ ന​ൽ​കു​ന്നു 

നി​ല​വി​ൽ ഈ ​ക​മ്പ​നി​യി​ൽ മ​ല​യാ​ളി​ക​ളാ​യി വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​പ്പോ​ഴും താ​സാ​നി​ൽ തു​ട​രു​ന്ന മ​ല​പ്പു​റം കൊ​ട​ക്ക​ല്ല് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‍മാ​ൻ എ​ന്ന കു​ഞ്ഞി​മോ​ൻ ആ​ണ് ഈ ​ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന അ​ട​യാ​ളം.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കു​ഞ്ഞി​മോ​നെ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വ്വം തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് ഈ ​സൗ​ദി കു​ടും​ബം പു​ല​ർ​ത്തു​ന്ന ഹൃ​ദ്യ​മാ​യ ബ​ന്ധ​ത്തി​ന്റെ​യും സ്നേ​ഹ​മ​സൃ​ണ​മാ​യ പെ​രു​മാ​റ്റ​ത്തി​ന്റെ​യും സാ​ക്ഷ്യം കൂ​ടി​യാ​ണ് കു​ഞ്ഞി​മോ​ന്റെ സ​ന്തു​ഷ്ട​ക​ര​മാ​യ ഇ​പ്പോ​ഴ​ത്തെ പ്ര​വാ​സം.

അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ

മ​ല​പ്പു​റം മ​ങ്ക​ട​യി​ൽ ന​ട​ന്ന പ്ര​വാ​സ​ലോ​ക​ത്തെ പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ പു​തു​ക്കി​യ പ​രി​പാ​ടി​യി​ൽ വെ​ച്ച് ത​ന്റെ മു​ൻ ജീ​വ​ന​ക്കാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും അ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റാ​നും ക​മ്പ​നി ഉ​ട​മ സ​മ​യം ക​ണ്ടെ​ത്തി.

മ​ല​യാ​ളി​ക​ളു​ടെ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പും ആ​ദ​ര​സൂ​ച​ക​മാ​യ മൊ​മെ​ന്റോ​യും ഏ​റ്റു​വാ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​ല​വും ദൂ​ര​വും അ​തി​രു​ക​ളും മാ​യ്ച്ചു​ക​ള​ഞ്ഞ മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളു​ടെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി, സൗ​ദി പൗ​ര​ൻ്റെ സാ​ന്നി​ധ്യം കൊ​ണ്ട് ധ​ന്യ​മാ​യ ഈ ​തൊ​ഴി​ലാ​ളി സം​ഗ​മം. 

Tags:    
News Summary - Saudi citizen as guest at workers' association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.