തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്ന്

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ ‘ട്രി​വ' യു​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി

റി​യാ​ദ്: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'ട്രി​വ' യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ പ്ര​വാ​സ​ലോ​ക​ത്ത് മാ​വേ​ലി നാ​ടി​ന്റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന​താ​യി മാ​റി. ട്രി​വ പ്ര​സി​ഡ​ന്റ് ഷി​റാ​സ് പോ​ത്ത​ൻ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ഫോ​ർ​ക്ക പ്ര​തി​നി​ധി റ​ഹ്മാ​ൻ മു​നം​പ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്രി​വ ചെ​യ​ർ​മാ​ൻ ര​വി കാ​ര​ക്കോ​ണം ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി​മാ​രാ​യ ന​ന്ദു അ​രി​മാ​നൂ​ർ, നി​സാം വ​ട​ശ്ശേ​രി​കോ​ണം, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ക​ല്ല​റ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ബി​നു അ​രു​വി​പ്പു​റം, ന​വാ​സ് ച​വ​ർ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, നാ​സ​ർ കാ​ര​ക്കു​ന്ന്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നാ​സ​ർ ലെ​യ്സ്, സി​യാ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

ചാ​രി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ ക​ല്ല​റ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ കാ​ര​ക്കോ​ണം, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ സ​നി​ൽ കു​മാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഡോ. ​ജ​യ​ച​ന്ദ്ര​ൻ, ശ്രി​ലാ​ൽ സു​ഗ​ത​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കൂ​ടാ​തെ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ അം​ജി​ത്ത്, അ​ന​സ് ചാ​ത്ത​ൻ​പാ​റ, ബി​നീ​ഷ്, ഫി​റോ​സ്, കെ.​എ​ൻ. പോ​ൾ, റാ​സി കൊ​ര​ണി, സ​ജീ​വ് സ്വാ​മി​നാ​ഥ​ൻ, ഷ​മീം വ​ർ​ക്ക​ല, ഷെ​ർ​ഷ ഷ​മീ​ർ, ഷ​മീ​ർ ത​വ എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ള​വും, ഓ​ണ​പ്പാ​ട്ടു​ക​ളും, തി​രു​വാ​തി​ര​യും, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​യ​തോ​ടെ ച​ട​ങ്ങ് അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി. പ്ര​വാ​സി ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്ക​പ്പു​റം ഒ​ത്തു​കൂ​ടാ​നും പ​ര​സ്പ​ര സ്നേ​ഹം പ​ങ്കു​വെ​ക്കാ​നും ല​ഭി​ച്ച അ​വ​സ​രം ഏ​വ​രും ഒ​രേ​പോ​ലെ ആ​സ്വ​ദി​ച്ചു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്.

Tags:    
News Summary - Onam celebrations of Thiruvananthapuram District Pravasi Kootaiyam 'Triva' begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.