റിയാദ് കേളി സംഘടിപ്പിച്ച സി.എച്ച് കണാരൻ അനുസ്മരണ പരിപാടിയിൽ ഗീവർഗീസ് ഇടിച്ചാണ്ടി സംസാരിക്കുന്നു
റിയാദ് കേളി സി.എച്ച് കണാരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സി.പി.എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും ആദ്യ കേരള നിയമസഭാംഗവുമായിരുന്ന സി എച്ച് കണാരന്റെ 54ാം അനുസ്മരണദിനം കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി.
മതനിരപേക്ഷതയും ജനാധിപത്യവും തൊഴിലാളികളുടെ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സി എച്ച് കണാരൻ ഉയർത്തിപ്പിടിച്ച പോരാട്ടപാരമ്പര്യത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. കേളി അൽഖർജ് ഏരിയ സെക്രട്ടറി ഷെബി അബ്ദുൽ സലാം അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സെബിൻ ഇഖ്ബാൽ, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽ കുമാർ, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷാ സുകേഷ്, സെക്രട്ടറി വി.കെ ഷഹീബ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.