സി.​ഐ.​സി ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഢി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു,

ആ​യി​ര​ങ്ങ​ൾ​ക്ക് തു​ണ​യാ​യി ഏ​ഷ്യ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

ദോ​ഹ: ഖ​ത്ത​റി​ന്റെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് അ​തി​രാ​വി​ലെ മു​ത​ല്‍ ഒ​ഴു​കി​യെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍, വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഡ്രൈ​വ​ര്‍മാ​ര്‍ തു​ട​ങ്ങി വി​വി​ധ ഏ​ഷ്യ​ൻ​രാ​ജ്യ​ങ്ങ​ളി​ലെ ആ​യി​ര​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ആ​ശ്ര​യ​മൊ​രു​ക്കി ഏ​ഷ്യ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. ദോ​ഹ ഉ​മ്മു​ൽ സ​നീ​ന്‍ ഹെ​ല്‍ത്ത് സെ​ന്റ​റി​ല്‍ ന​ട​ന്ന ക്യാ​മ്പ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഢി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ​മാ​രും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ര്‍.​എ​സ്. അ​ബ്ദു​ല്‍ ജ​ലീ​ല്‍, ഐ​ഡി​സി പ്ര​സി​ഡ​ന്റ് ഡോ. ​റി​നി കെ. ​ഷൗ​ക്ക​ത്ത്, അ​ഹ്‌​മ​ദ് അ​ല്‍മാ​ലി​കി (അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് എ​ച്ച്.​എം.​സി), സി​താ​ര ഖാ​ന്‍ അ​സ​ര്‍ദ് (ശ്രീ​ല​ങ്ക​ന്‍ അം​ബാ​സ​ഡ​ര്‍), ജി​തേ​ന്ദ്ര ഗി​രി (ഫ​സ്റ്റ് സെ​ക്ര​ട്ട​റി, നേ​പ്പാ​ള്‍ എം​ബ​സി), മ​ശ്ഹൂ​ദു​ല്‍ ക​ബീ​ര്‍ (സീ​നി​യ​ര്‍ കൗ​ണ്‍സി​ല​ര്‍, ബം​ഗ്ലാ​ദേ​ശ് എം​ബ​സി), ഡോ. ​ദി​നേ​ശ് കു​മാ​ര്‍ കൗ​ള്‍ (അ​റ്റാ​ഷെ – കൊ​മേ​ഴ്‌​സ്, ഇ​ന്ത്യ​ന്‍ എം​ബ​സി), ഡോ. ​മോ​ഹ​ന്‍ തോ​മ​സ് (പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ ജേ​താ​വ്, ഐ​ഡി​സി മു​ന്‍ പ്ര​സി​ഡ​ന്റ്), ഡോ. ​ഹ​യാം അ​ല്‍സാ​ദ (റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍, പി​എ​ച്ച്‌​സി​സി), ഡോ. ​യൂ​സു​ഫ് അ​ല്‍ റ​ബീ​അ (ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍, ഉ​മ്മു​ല്‍ സ​നീം ഹെ​ല്‍ത്ത് സെ​ന്റ​ര്‍), ഡോ. ​അ​ബ്ദു​ല്‍ വാ​ഹി​ദ് അ​ല്‍മു​ല്ല (ചെ​യ​ര്‍മാ​ന്‍, കാ​ര്‍ഡി​യാ​ക് സ​ര്‍ജ​റി, ഹാ​ര്‍ട്ട് ഹോ​സ്പി​റ്റ​ല്‍), ഡോ. ​ഹി​ബ അ​ദ്‌​നാ​ന്‍ അ​ബൂ ഹ​ലാ​വ (ഹെ​ഡ് ഓ​ഫ് ഹെ​ല്‍ത്ത് അ​വ​യ​ര്‍നെ​സ്, പി​എ​ച്ച്‌​സി​സി), ഡോ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് (ഹെ​ഡ് ഓ​ഫ് കാ​ര്‍ഡി​യാ​ക് അ​ന​സ്‌​തേ​ഷ്യ ആ​ന്‍ഡ് ഐ​സി​യു, ഹാ​ര്‍ട്ട് ഹോ​സ്പി​റ്റ​ല്‍), അ​ഷ്റ​ഫ് (എം.​ഡി, വെ​ല്‍കെ​യ​ര്‍ ഫാ​ര്‍മ​സി), വി​വി​ധ അ​പെ​ക്സ് ബോ​ഡി പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഷാ​ന​വാ​സ് ബാ​വ, താ​ഹ മു​ഹ​മ്മ​ദ്‌, പി.​എം. ബാ​ബു​രാ​ജ്, കെ.​എ​സ്. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

സൗജന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പിൽ എത്തിയവരുടെ തിരക്ക്

ഖ​ത്ത​ര്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍, ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ഇ​ന്ത്യ​ന്‍ ഡോ​ക്ടേ​ഴ്‌​സ് ക്ല​ബ്ബ് (ഐ​ഡി​സി) മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് വി​വി​ധ വൈ​ദ്യ സേ​വ​ന​ങ്ങ​ള്‍, മി​ക​ച്ച സം​ഘാ​ട​നം, ആ​രോ​ഗ്യ​രം​ഗ​ത്തെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ങ്കാ​ളി​ത്തം, പ്ര​തി​ബ​ദ്ധ​രാ​യ സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​സ്വാ​ര്‍ഥ സേ​വ​നം തു​ട​ങ്ങി വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി. യൂ​നി​ഖ്, വെ​ല്‍കെ​യ​ര്‍ ഫാ​ര്‍മ​സി, ഇ​ന്ത്യ​ന്‍ ഫാ​ര്‍മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​ർ, ഇ​ന്ത്യ​ന്‍ ഫി​സി​യോ തെ​റാ​പ്പി ഫോ​റം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​ദ​ഗ്ധ​ർ ന​യി​ച്ച ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ര​ക്ത​ദാ​നം, അ​വ​യ​വ​ദാ​ന ര​ജി​സ്ട്രേ​ഷ​ൻ, കൗ​ൺ​സ​ലി​ങ്, ഫി​സി​യോ തെ​റ​പ്പി, ഓ​ഡി​യോ​ള​ജി, നേ​ത്ര​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി​രു​ന്നു. ഇ​രു​പ​ത് വ​ര്‍ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ക്യാ​മ്പ് ജി.​സി.​സി​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്യാ​മ്പു​ക​ളി​ലൊ​ന്നാ​ണ്. നേ​ര​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ 3400 ല്‍ ​പ​രം പേ​ര്‍ക്കാ​ണ് ഇ​ത്ത​വ​ണ ക്യാ​മ്പി​ല്‍ മ​രു​ന്ന് അ​ട​ക്ക​മു​ള്ള സൗ​ജ​ന്യ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.

ഡോ. ​സോ​ണി സി. ​ദാ​സ് (ച​ര്‍മ​രോ​ഗ വി​ദ​ഗ്ധ​ന്‍), ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ര്‍ (നെ​ഫ്രോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്, ഹ​മ​ദ് ഹോ​സ്പി​റ്റ​ല്‍), ഡോ. ​കെ.​പി. ഹേ​മ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ആ​സ്റ്റ​ര്‍ മിം​സ്) തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. ക്യാ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഫ​ൽ പാ​ലേ​രി, ക​ൺ​വീ​ന​ർ മു​ഷ്താ​ഖ് ഹു​സൈ​ൻ, ക്യാ​മ്പ് ഇ​ൻ ചാ​ർ​ജ് ഡോ. ​ഷ​ഫീ​ഖ് താ​പ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ര​സ്പ​ര​ധാ​ര​ണ​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തും -ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍

ദോ​ഹ: സി.​ഐ.​സി​യും ഇ​ന്ത്യ​ന്‍ ഡോ​ക്ടേ​ഴ്‌​സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ഷ്യ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ന്റെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​യു​ടെ​യും മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​ര​ധാ​ര​ണ​യും സൗ​ഹൃ​ദ​വും കൂ​ടൂ​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​കെ ശ്രീ​ക​ര്‍ റെ​ഡ്ഡി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെയ്തശേഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഢി സംസാരിക്കുന്നു

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ക്യാ​മ്പ്, പ​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ത്യ​ൻ സം​സ്കാ​രം സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും ഉ​ൾ​ക്കൊ​ള്ള​ലി​ന്റെ​യും സം​സ്കാ​ര​മാ​ണ്. ഉ​മ്മു​സ​നീ​ന്‍ ഹെ​ല്‍ത്ത് സെ​ന്റ​റി​ല്‍ ക്യാ​മ്പി​ന്റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​സ്വാ​ര്‍ത്ഥ സേ​വ​ന​മെ​ന്ന ആ​ശ​യം ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടി​യി​ട്ടു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക്യാ​മ്പി​ന്റെ വി​ജ​യ​ത്തി​നാ​യി മാ​സ​ങ്ങ​ളാ​യി പ​രി​ശ്ര​മി​ച്ച സി.​ഐ.​സി, ഐ.​ഡി.​സി അം​ഗ​ങ്ങ​ള്‍ക്കും സ്‌​പോ​ണ്‍സ​ര്‍മാ​ര്‍ക്കും സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും അം​ബാ​സ​ഡ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.