ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഓണോത്സവം 30ന്
മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണോത്സവം 2026’ വെള്ളിയാഴ്ച അൽ ഖുവൈറിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ നടക്കും. ചലച്ചിത്രനടനും കാരിക്കേച്ചർ ആർട്ടിസ്റ്റും അവതാരകനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
ലുലു ഇന്റർനാഷനൽ ഒമാൻ ഡയറക്ടർ ഷബീർ കെ.എ. മുഖ്യാതിഥിയാകും. ബോർഡ് ഓഫ് പാട്രൺസ് അംഗങ്ങളായ ഇ.എം. ബദ്റുദ്ദീൻ, ഡോ. സന്തോഷ് ഗീവർ എന്നിവരും പങ്കെടുക്കും. ചടങിൽ സംഗീത, നൃത്തപരിപാടികളും വിവിധ കലാകാരന്മാരുടെ അവതരണങ്ങളും അരങ്ങേറും. പരമ്പരാഗത ഓണസദ്യ സംഘടനാംഗങ്ങൾക്ക് മാത്രമായിരിക്കും. ഭക്ഷണ കൂപ്പൺ മുഖേനയാണ് സദ്യയിൽ പങ്കെടുക്കേണ്ടത്. ഓണത്തിന്റെ സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ആഘോഷത്തിലേക്ക് മലയാളികളെ കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് നസീർ തിരുവത്രയും സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.