നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി

മനാമ: ജോലി ആവശ്യാർഥം ബഹ്‌റൈനിൽ നിന്നും യു.എ.ഇയിലേക്ക് പോകുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് സെക്രട്ടറി ജിൽഷാ സമീഹ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സമീഹ് എന്നിവർക്ക് നിയാർക്ക് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് യാത്രയയപ്പ് നൽകി.

നിയാർക്കിലെ 5 കുട്ടികൾക്ക് നവംബർ മാസം മുതൽ ഒരു വർഷത്തേക്ക് നൽകുന്ന സഹായവും തുടർ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ചെയർമാൻ ഫറൂഖ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഇല്യാസ് കൈനോത്ത് സ്വാഗതവും ട്രഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൽറഹ്മാൻ, നൗഷാദ് ടി. പി, വൈസ് ചെയർമാൻ സുജിത്ത് പിള്ള, ലേഡീസ് വിങ് പ്രസിഡന്‍റ് അഭി ഫിറോസ്, രക്ഷാധികാരികളായ ജമീല അബ്ദുൽറഹ്മാൻ, ആബിദ ഹനീഫ്, കോർഡിനേറ്റർ ഷമീമ, ട്രെഷറർ സാലിഹ ബഷീർ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - NIARC Bahrain Chapter bids farewell to office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.