Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് സമ്മേളനം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് സമ്മേളനം സാൽമിയ ന്യൂ സെൻട്രൽ ഹാളിൽ നടന്നു. അസി.സെക്രട്ടറി മുഹമ്മദ് അസ്ല ഹ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ആനുകാലിക സംഭവങ്ങളെ കുറിച്ച് ടീം വെൽഫയയർ കേന്ദ്ര അസി.കൺവീനർ നാസർ മടപ്പളളി സംസാരിച്ചു.
സമ്മേളനത്തിൽ യൂനിറ്റ് കലാ വകുപ്പ് ഫൈസൽ ബാബുവിൻ്റെ നേതൃത്വത്തിൽ ശ്രീദേവി,വി.എസ്. നജീബ്, യൂസുഫ്, സി.പി.ഈസ എന്നിവർ ഗാനങ്ങളാലപിച്ചു.
സ്പോർട്സ് കൺവീനർ അൻസാർ മാള ഫുട്ബാൾ ടൂർണമെൻ്റിൽ വിജയം വരിച്ച താരങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.