കെ.ഐ.ജി ഫഹാഹീൽ ഏരിയ കുടുംബ സംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ ഏരിയ കുടുംബ സംഗമം വിവിധ പരിപാടികളോടെ നടന്നു. ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
ആർ.പി.അബ്ദുൽ ഷുക്കൂർ ഖുർആൻ പാരായണം നടത്തി. 'നമ്മുടെ ആദർശം' എന്ന വിഷയത്തിൽ ഷഫീഖ് അബ്ദുസമദ് ക്ലാസ് എടുത്തു. 'കുടുംബത്തിന്റെ ഇസ്ലാമിക വൽകരണം' എന്ന വിഷയത്തിൽ
അബ്ദുറസാഖ് നദ്‌വി പ്രഭാഷണം നടത്തി. മുഹമ്മദ് അസ്‌ലം ഫസ്റ്റ് എയ്ഡ് ബോധവത്കരണം അവതരിപ്പിച്ചു. ‘മെന്റൽ ഹെൽത്ത് ഈസ് എ ഹ്യൂമൻ റൈറ്റ്' എന്ന വിഷയത്തിൽ റസിയ നിസാർ ക്ലാസ് എടുത്തു. വാജിദ്, എം.കെ.ഗഫൂർ, നൂറ അലി നിസാഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. മലർവാടി കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മംഗഫ് വെസ്റ്റ് യൂണിറ്റ് അവതരിപ്പിച്ച ആനുകാലിക ചർച്ച, നാദി ഫഹാഹീൽ യൂണിറ്റ് അവതരിപ്പിച്ച ഒരുമ സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. ഫൈസൽ അബ്ദുള്ള, കെ.വി. ഫവാസ്, സി.കെ.അഹ്‌മദ് , കെ.എ. അബ്ദുൽ ജലീൽ, എം.കെ.ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.