കെ.ഡി.എ ഫുട്ബാൾ ടൂർണമെന്റ് സീസൺ -2: ഫർവാനിയ ജേതാക്കൾ

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) ഫുട്ബാൾ ടൂർണമെന്റ് സീസൺ- 2ൽ ഫർവാനിയ ടീം ജേതാക്കൾ. ജഹ്റ ടീം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. അൽ മുല്ല എക്സ്ചേഞ്ച് കുവൈത്ത് പ്രതിനിധി ശിവ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

അഹമ്മദ് അൽ മഗ്‌രിബ് കുവൈത്ത് പ്രതിനിധി മൻസൂർ കിക്കോഫ് നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെഡക്സ് പ്രതിനിധി റാഫി, അലിഫ് പെർഫ്യൂം മാനേജിങ് ഡയറക്ടർ സിറാജ് എരഞ്ഞിക്കൽ, കെ.ഡി.എ മഹിളാവേദി പ്രസിഡന്റ് രേഖ, സെക്രട്ടറി ഷഹീജ ഷഹീർ, ട്രഷറർ നിജിഷ എന്നിവർ ആശംസ നേർന്നു. കെ.ഡി.എ പ്രസിഡന്റ് എം.കെ.മജീദ് , ജനറൽ സെക്രട്ടറി ഷാഫി കൊല്ലം, ട്രഷറർ പ്രകാശൻ കീഴരിയൂർ എന്നിവർ സംസാരിച്ചു.

കെ.ഡി.എ സ്പോർട്സ് കൺവീനർ അരുൺ ലാൽ സ്വാഗതവും ഫുട്ബാൾ ടൂർണമെന്റ് കൺവീനർ റഷീദ് ഉള്ളിയേരി നന്ദിയും പറഞ്ഞു.

ഷൈജിത്ത്, മുസ്തഫ മൈത്രി, ഷെരീഖ്, ഹസീന, അനീച, നിധിൻ മോഹൻ, നൗഫൽ മൂടാടി, ഫൈസൽ കാപ്പുങ്കര എന്നിവർ ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകി. 

Tags:    
News Summary - KDA Football Tournament Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.