വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് (ഡബ്ല്യു.എം.സി) പ്രൊവിന്‍സ് ഓണാഘോഷവും കേരളപ്പിറവി ദിനവും വിപുലമായി കൊണ്ടാടി. ഫഹാഹീല്‍ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ 'ശ്രാവണം -2026' എന്ന പേരില്‍ നടന്ന ആഘോഷത്തിൽ തിരുവാതിര, നൃത്തനിർത്യങ്ങൾ, ഗാനങ്ങൾ തുടങ്ങി വിവിധയിനം കലാപരിപാടികൾ നടന്നു.

ജനറല്‍ സെക്രട്ടറി ജെറല്‍ ജോസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ അസീസ് മാട്ടുവയിൽ അധ്യക്ഷത വഹിച്ചു. ഡോ.സരിത ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സുരേഷിനെ ചടങ്ങില്‍ ആദരിച്ചു. ഓണപരിപാടിക്ക് പേര് നിർദേശിച്ച ഷനാസ് ഷഫീഖിന് ചടങ്ങിൽ നൽകി. ഈ വര്‍ഷം 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും, കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.

ഡബ്ല്യു.എം.സി ചെയര്‍മാന്‍ സജീവ് നാരായണന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ബി.എസ്.പിള്ള, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സതീഷ് പ്രഭാകരന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സഗീര്‍, ബിന്ദു സജീവ്, ജോയിന്റ് ട്രഷറർ അഭിലാഷ് നായര്‍, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനറും മീഡിയ കോര്‍ഡിനേറ്ററുമായ അനില്‍ പി. അലക്‌സ്, കമ്മിറ്റി അംഗങ്ങളായ റെക്‌സി വില്യംസ്, എന്‍.എസ്. ജയകുമാര്‍, രാജേഷ് കര്‍ത്ത, ബിജു നൈനാന്‍, ഷഫീഖ് റഹ്മാൻ, കള്‍ച്ചറല്‍ സെക്രട്ടറി ഷമേജ് കുമാര്‍, വനിതാ വിഭാഗം സെക്രട്ടറി പ്രീത സതീഷ്, ട്രഷറര്‍ നിധി സുനീഷ്, ജോ. സെക്രട്ടറി ലക്ഷ്മി രാജേഷ്, ജോ. ട്രെഷറർ അത്രജ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. വനിത വിഭാഗം പ്രസിഡന്റ് സിനു മാത്യു, ആഷി അഭിലാഷ് എന്നിവർ അവതാരകരായി.

Tags:    
News Summary - World Malayali Council Kuwait Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.