ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ 'ജ്ഞാനോത്സവ്' ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് അബ്ദുൽ റഹിമാൻ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു
നൂതന ആശയങ്ങളുമായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ 'ജ്ഞാനോത്സവ്'
കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളുടെയും സർഗാത്മകതയുടെയും പ്രകടന വേദിയായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ഐ.സി.എസ്.കെ) സീനിയർ 'ജ്ഞാനോത്സവ്'. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് അബ്ദുൽ റഹിമാൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
സി.ബി.എസ്.ഇ റീജിയണൽ ഓഫീസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ രാം വീർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രത്യേക അതിഥി ജാഫർ, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, ഡയറക്ടർമാർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായി.
വിദ്യാർത്ഥികളിൽ ശാസ്ത്ര ജിജ്ഞാസയും സ്വതന്ത്ര ചിന്തയും വളർത്തുന്നതിൽ ജ്ഞാനോത്സവ് വഹിക്കുന്ന പങ്ക് പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ സ്വാഗത പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഓരോ വിഭാഗത്തിലും ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് 'ജ്ഞാനോത്സവ് വിദ്യാ വിഭൂഷൻ' പുരസ്കാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്കൂളിൽ 'ഹൗസ് ഗാർഡൻ പദ്ധതിക്കും' തുടക്കമായി.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങളും സംഗീതപരിപാടികളും ആകർശകമായി. കുവൈത്ത് ജല-വൈദ്യുത-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ 'വാഫർ' ഊർജ സംരക്ഷണ കാമ്പയിനിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
1,500-ലധികം വിദ്യാർത്ഥികൾ ചേർന്ന് 24 വകുപ്പുകളിലായി 2,500-ഓളം ആശയങ്ങളും മാതൃകകളും പ്രദർശനത്തിൽ അവതരിപ്പിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും, ഗണിതശാസ്ത്രം, ഫാഷൻ, ആരോഗ്യം, കലയും സംസ്കാരവും, ഭാഷകൾ, ജീവിത നൈപുണ്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിദ്യാർത്ഥികളുടെ നൂതന സൃഷ്ടികൾ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.