കേരള അസോസിയേഷൻ കുവൈത്ത് സാൽമിയ മേഖല കമ്മിറ്റി കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും പ്രസിഡന്റ് ബിവിൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു

വയലാർ ഓർമകൾ ഉണർത്തി കേരള അസോസിയേഷൻ കാവ്യസദസ്സ്

കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സാൽമിയ മേഖല കമ്മിറ്റി കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും സംഘടിപ്പിച്ചു. മേഖല കമ്മിറ്റി കൺവീനർ ബിനുകുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് ഉദ്ഘാടനം ചെയ്തു.

മലയാള കവിതകളിലെ കേരളത്തെ കുറിച്ച് ജ്യോതിദാസ് തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, ജനറൽ കോർഡിനേറ്റർ മണിക്കുട്ടൻ എടക്കാട്ട്, ട്രഷറർ കെ.ജി.അനിൽ എന്നിവർ ആശംസ നേർന്നു.

കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണിമായ ഉണ്ണികൃഷ്‌ണൻ കാവ്യസദസ്സ് മോഡറേറ്റ് ചെയ്തു. ഉത്തമൻ വളത്തുകാട് തന്റെ 'പ്ലാത്തം', 'അൽദൂര' എന്നീ കവിതകളും, മിത്തു ചെറിയാൻ 'അർത്ഥങ്ങൾ' എന്ന കവിതയും അവതരിപ്പിക്കുകയും രചനാപശ്ചാത്തലം പങ്കുവെക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം ഷാജി രഘുവരൻ നന്ദി രേഖപ്പെടുത്തി. എം.രാജീവൻ, അമൃത് സെൻ, മഞ്ജു മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Kerala Association Organizes Poetry Evening in Memory of Vayalar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.